Contacts

വ്യാകരണമിത്രം

ശേഷഗിരിപ്രഭു, എം. കൃഷ്ണൻ

183 ഭേദകവാക്യം

(ii) “വളരേ ഗ്രന്ഥങ്ങളെ പഠിച്ച ഈ മനുഷ്യൻ ആലോചനയോടും യുക്തിയോടും കൂടി സംസാരിക്കുന്നു.” ഇതിൽ പഠിച്ചവനും സംസാരിക്കുന്നവനും ഒരാൾ ആകയാൽ വളരെ ഗ്രന്ഥങ്ങളെ പഠിച്ച എന്നതു വാചകം ആകകൊണ്ടു വാക്യം കേവലവാക്യമാകുന്നു. ആലോചനയോടും യുക്തിയോടുംകൂടി എന്ന വാചകത്തിൽ കൂടി എന്നതു ഗതിയാകയാൽ ക്രിയാന്യൂനവാക്യമല്ല.
(2) വാക്യത്തിലേ ആഖ്യാവിശേഷണമായ ശബ്ദന്യൂനത്തിന്റെയും ആഖ്യാതത്തിന്റെയും കൎത്താവു വെവ്വേറെയാകുന്നുവെങ്കിൽ ശബ്ദന്യൂനത്തിലവസാനിക്കുന്ന പദക്കൂട്ടം ഭേദകവാക്യമായിട്ടെടുക്കേണം.
(i) ‘പരമദയാലുവായ ഈശ്വരൻ എല്ലായ്പോഴും ചെയ്തുവരുന്ന നന്മകൾ നമ്മെ സങ്കടങ്ങളിൽനിന്നു സംരക്ഷിക്കുന്നു’. ഇതിൽ ‘പരമദയാലുവായ ഈശ്വരൻ എല്ലായ്പോഴും ചെയ്തുവരുന്ന’ എന്നതു നന്മകൾ എന്നതിനെ വിശേഷിക്കുന്ന ഭേദകവാക്യം. ‘ചെയ്തുവരുന്നു’ എന്നതിന്റെയും ‘സംരക്ഷിക്കുന്നു’ എന്നതിന്റെയും കൎത്താവു ഒന്നല്ല. ‘പരമദയാലുവായ’ എന്നതു ഈശ്വരനെ വിശേഷിക്കുന്ന വാചകം ആകുന്നു. ദയാലുവാകുന്നതും ചെയ്തുവരുന്നതും ഈശ്വരനാകയാൽ ‘പരമദയാലുവായ’ എന്നതിനെ ഉപവാക്യമയിട്ടെടുക്കരുതു.
(ii) പ്രഥമയിൽ അവസാനിക്കുന്ന നാമത്തെ വിശേഷിക്കുന്ന ശബ്ദന്യൂനം പ്രായേണ വാചകമായിരിക്കും.
(3) ആഖ്യ ഒഴികേയുള്ള ഏതുപദത്തെയും ശബ്ദന്യൂനം വിശേഷിക്കുന്നുവെങ്കിൽ ആ ശബ്ദന്യൂനത്തിൽ അവസാനിക്കുന്ന വാചകത്തെ ഉപവാക്യമായിട്ടു എടുക്കേണം.
(i) തന്നോടു തുല്യനായുള്ള | ജനങ്ങളിൽ തന്നേ വലിയവൻ ചെന്നിരിപ്പൂ ദൃഢം.
(ii) ഇങ്ങനെ പലതരം പറഞ്ഞു കരയുന്ന മംഗലശീനായ | ചന്ദ്രഗുപ്തനോടവർ പിന്നെയും നാണമകലേ കളഞ്ഞുരചെയ്തോർ.
ഇവിടെ ‘തന്നോടു തുല്യനായുള്ള’ എന്നതും ‘ഇങ്ങനെ . . . . . . മംഗലശീനായ’ എന്നതും ശബ്ദന്യൂനത്തിൽ അവസാനിക്കുന്ന ഭേദകവാക്യങ്ങൾ. (iii) ദ്വിതീയാദിവിഭക്തികളിൽ അവസാനിക്കുന്ന നാമത്തെ വിശേഷിക്കുന്ന ശബ്ദന്യൂനം ഉപവാക്യമായിട്ടു എടുക്കേണം.
1. പഠിക്കുന്ന | കുട്ടിയെക്കണ്ടു ഗുരുനാഥൻ സന്തോഷിച്ചു. 2. ജയിച്ച | കുട്ടിക്കു സമ്മാനം കൊടുത്തു. 3. വരും | കൊല്ലത്തിൽ ഒരു സൂൎയ്യഗ്രഹണം ഉണ്ടാകും.

“ ഭ്രസുര—

താളിളക്കം
!Designed By Praveen Varma MK!