Contacts

വ്യാകരണമിത്രം

ശേഷഗിരിപ്രഭു, എം. കൃഷ്ണൻ

182 വാചകം

172. പരസ്പരം അന്വയിച്ചു നില്ക്കുന്ന പദങ്ങളുടെ കൂട്ടം വാക്യമല്ലാതെയിരുന്നാൽ അതിനു വാചകം(Phrase) എന്നു പേർ.
(i) ദേവി കല്പിച്ചതുപോലെ അടിയൻ ചെയ്യാം.
(ii) ഇന്നു ദേവി അമ്മയോടും സുഭദ്രാദേവി തുടങ്ങിയുള്ള സപത്നികളോടും കൂടി ആൎയ്യയായ ഗാന്ധാരിദേവിയുടെ പാദവന്ദനം ചെയ്യുന്നതിന്നായി ഏഴുന്നെള്ളിയിരുന്നു.
1. കല്പിച്ചതു പോലെ, 2. അമ്മയോടും സപത്നികളോടും കൂടി, 3. ഗന്ധാരിയുടെ പാദവന്ദനം, ഇവ വാചകങ്ങളാകുന്നു.
173. (i) ശബ്ദന്യൂനത്തെ നാമവിശേഷണമാക്കി എടുത്തിട്ടുണ്ടു. ഗുണവചനത്തോടു ആയി, ആയുള്ള മുതലായ ശബ്ദന്യൂനങ്ങളും ഗുണനാമങ്ങളോടു ഉള്ള, ഏറിയ, പെറുകിയ, ഇയന്ന, ആൎന്ന, ചേൎന്ന മുതലായ ശബ്ദന്യൂനങ്ങളും ചേൎന്നുണ്ടായ പദക്കൂട്ടത്തെ ശബ്ദന്യൂനോപവാക്യമായിട്ടു എടുക്കേണമോ, വാചകമായിട്ടു എടുക്കണമോ എന്നതു തീൎച്ചപ്പെടുത്തേണ്ടതാകുന്നു. (ii. 163.)(1) വാക്യത്തിലേ ആഖ്യയെ വിശേഷിക്കുന്ന ശബ്ദന്യൂനത്തിന്റെ കൎത്താവും ഈ ആഖ്യയും ഒന്നു തന്നേയെങ്കിൽ ശബ്ദന്യൂനത്തിൽ അവസാനിക്കുന്ന പദക്കൂട്ടത്തെ വാചകമായിട്ടു എടുക്കെണം.

താളിളക്കം
!Designed By Praveen Varma MK!