Contacts

വ്യാകരണമിത്രം

ശേഷഗിരിപ്രഭു, എം. കൃഷ്ണൻ

179 പ്രധാനവാക്യം

168. (1) ഉപവാക്യങ്ങൾ ഏതുവാക്യത്തെ ആശ്രയിച്ചു നില്ക്കുന്നുവോ ആയതു പ്രധാനവാക്യം (Principal clause). ഉപവാക്യങ്ങൾ നാമത്തിന്നും വിശേഷണത്തിന്നും പകരം വരുന്നതുകൊണ്ടു അന്യപദങ്ങളുടെ സഹായം കൂടാതെ കേവലവാക്യത്തെപ്പോലെ സ്വതന്ത്രമായിരിപ്പാൻ കഴിയുകയില്ലെന്നതു സ്പഷ്ടം തന്നേ. ഉപവാക്യങ്ങളുടെ അൎത്ഥപൂൎത്തിക്കു ആവശ്യമായ്വരുന്ന വാക്യം പ്രധാനവാക്യം.

‘ഈശ്വരൻ ഉണ്ടെന്നു നാം വിശ്വസിക്കുന്നു’ എന്നതിൽ ‘ഈശ്വരൻ ഉണ്ടു’ എന്നതു നാമവാക്യം. ‘നാം വിശ്വസിക്കുന്നു’ എന്ന വാക്യത്തിലേ ക്രിയയായ ‘വിശ്വസിക്കുന്നു’ എന്നതിന്റെ കൎമ്മം. നാം വിശ്വസിക്കുന്നു എന്നതു അന്യവാക്യത്തെ ആശ്രയിച്ചു നില്ക്കുന്നില്ല. ‘ഈശ്വരൻ ഉണ്ടു’ എന്ന വാക്യം ഇതിനെ ആശ്രയിച്ചുനില്ക്കുന്നതുകൊണ്ടു പ്രധാനവാക്യം ആകുന്നു.
(2) സാധാരണമായി മലയാളത്തിൽ പ്രധാനവാക്യം വാക്യത്തിന്റെ അവസാനത്തിൽ വരും.

താളിളക്കം
!Designed By Praveen Varma MK!