Contacts

വ്യാകരണമിത്രം

ശേഷഗിരിപ്രഭു, എം. കൃഷ്ണൻ

178 ഭേദകവാക്യം

(2) ആഖ്യയും കൎമ്മവും നാമങ്ങളാകയാൽ അവയുടെ സ്ഥാനത്തു വരുന്ന ഉപവാക്യങ്ങൾ നാമവാക്യങ്ങൾ (Noun clauses)ആകുന്നു. വിശേഷണങ്ങളുടെ സ്ഥാനത്തു വരുന്ന ഉപവാക്യം ഭേദകവാക്യം (Adjectival clause) ആകുന്നു.
(i) ‘പ്രിയംവദേ! നീ ശരിയാണു പറഞ്ഞത്’; എന്നതിന്റെ അൎത്ഥം ‘നിന്റെ വാക്യം ശരിയാണ്’ എന്ന കേവലവാക്യത്തിന്നു സമം ‘നിന്റെ വാക്യം’ എന്ന ആഖ്യക്കു പകരം ‘നീ പറഞ്ഞതു’ എന്ന വാക്യം വന്നിരിക്കയാൽ ‘നീപറഞ്ഞതു’ എന്ന നാമവാക്യം, ‘ശരിയാണു’ എന്ന ആഖ്യാതത്തിന്റെ ആഖ്യ.
(ii) “ശകുന്തള വനജ്യോത്സ്നിയെ ഇത്ര സൂക്ഷിച്ചുനോക്കുന്നതിന്റെ സാരം മനസ്സിലായോ” എന്നതു “ ശകുന്തളയുടെ വനജ്യോത്സ്നിയുടെ നേരെ(യുള്ള) സൂക്ഷ്മനോട്ടത്തിന്റെ സാരം മനസ്സിലായോ” എന്ന വാക്യത്തിന്നു സമമാകയാൽ ശകുന്തള വനജ്യോത്സ്നിയെ ഇത്ര സൂക്ഷിച്ചു നോക്കുന്നതിന്റെ എന്നതു നാമവാക്യം ഷഷ്ഠിവിഭക്തി സാരം എന്നതിന്റെ വിശേഷണം (ഷഷ്ഠി നാമവിശേഷണമാണല്ലോ. i. 103.)
(iii) ‘ പറയാതെ തന്നേ ഇതു തപോവനപ്രദേശം എന്നു അറിയാം’. ‘നീ പറയാതെ’ (–നിന്റെ വാക്കുകൾ കൂടാതെ–) എന്നതു ഭേദകവാക്യം, അറിയാമെന്ന ക്രിയയുടെ വിശേഷണം. ‘ഇതു തപോവനപ്രദേശം [ആകുന്നു]’ എന്നതു നാമവാക്യം അറിയാം എന്നതിന്റെ കൎമ്മം. എന്നു എന്നതു ‘ഇതു തപോവനപ്രദേശം ആകുന്നു’ എന്ന വാക്യത്തെയും ‘അറിയാം’ എന്ന വാക്യത്തെയും കൂട്ടിച്ചേൎക്കുന്നു. (ii. 143.)

താളിളക്കം
!Designed By Praveen Varma MK!