Contacts

വ്യാകരണമിത്രം

ശേഷഗിരിപ്രഭു, എം. കൃഷ്ണൻ

174 കേവലവാക്യം

165. ആഖ്യ, ആഖ്യാതം, കൎമ്മം, വിശേഷണം എന്നിവയുടെ യോഗത്താൽ ഉണ്ടാകുന്ന വാക്യത്തിന്നു കേവലവാക്യം (Simple Sentence) എന്നു പേർ.

1. ബാലേ സുശീലേ ശുകകുലമാലികേ
കാലേ പറക കഥകൾ ഇനിയും നീ.

2. പാലും പഴവും ഭുജിച്ചു തെളിച്ചുടൻ
കാലം വൃഥാ കളഞ്ഞീടാതെ ചൊല്കെടോ.

3. എന്നതു കേട്ടു തെളിഞ്ഞു ചൊല്ലീടിനാൾ.

4. ചെന്നടി കുമ്പിട്ടു ദൂരത്തു വാങ്ങിനിന്ന്
ഒന്നു മഹീസുരൻതന്നോടു ചോദിച്ചാൻ.

ഇവ കേവലവാക്യങ്ങൾ ആകുന്നു.

താളിളക്കം
!Designed By Praveen Varma MK!