Contacts

വ്യാകരണമിത്രം

ശേഷഗിരിപ്രഭു, എം. കൃഷ്ണൻ

173 വാക്യപരിവൎത്തനം

(ii) വാക്യങ്ങളെ കേവലവാക്യം, സങ്കീൎണ്ണവാക്യം, സംയുക്തവാക്യം, സമ്മിശ്രവാക്യം എന്നീ നാലുവിധമായി വിഭജിച്ചിരിക്കുന്നു. കേവലവാക്യത്തെ സങ്കീൎണ്ണവാക്യമോ, സംയുക്തവാക്യമോ, സങ്കീൎണ്ണവാക്യത്തെ കേവലവാക്യമോ സംയുക്തവാക്യമോ, സംയുക്തവാക്യത്തെ കേവലവാക്യമോ സങ്കീൎണ്ണവാക്യമോ ആക്കി മാറ്റുന്നതു ഭാഷപരിജ്ഞാനം പരീക്ഷിപ്പാൻ നല്ലമാൎഗ്ഗം തന്നേ എങ്കിലും അതു ഈ ഗ്രന്ഥത്തിൽ വിവരിക്കുന്നില്ല. ശബ്ദരത്നം എന്ന പുസ്തകത്തിൽ ഇതിനെ നല്ലവണ്ണം ഉപപാദിക്കും. നിന്റെ വാക്കു വിശ്വാസ്യമല്ല എന്നതു കേവലവാക്യം; നീ പറയുന്നതു വിശ്വാസ്യമല്ല എന്ന സങ്കീൎണ്ണവാക്യത്തിന്നു തുല്യം. നീ പറയുന്നതു വിശ്വസിപ്പാൻ പാടില്ല. നീ എന്തു പറയുന്നുവോ ആയതു നമുക്കു വിശ്വസിപ്പാൻ കഴിയുന്നില്ല. നീ എന്തു പറയുന്നുവോ ആയതു നാം വിശ്വസിക്കത്തക്കതല്ല. ഇങ്ങനെ അൎത്ഥഭേദം കൂടാതെ വാക്യത്തെ പലേ പ്രകാരത്തിൽ മാറ്റുന്നതു ‘വാക്യപരിവൎത്തനം’ (transformation of sentences).

താളിളക്കം
!Designed By Praveen Varma MK!