Contacts

വ്യാകരണമിത്രം

ശേഷഗിരിപ്രഭു, എം. കൃഷ്ണൻ

172 അന്വയം

(i) ആഖ്യ, ആഖ്യാതം, കൎമ്മം, വിശേഷണം ഇവയാകുന്നു വാക്യത്തിലേ മുഖ്യഭാഗങ്ങൾ. ഇവ തമ്മിലുള്ള സംബന്ധം നിൎണ്ണയിക്കുമ്പോൾ വാക്യം അന്വയിക്കുന്നുണ്ടോ ഇല്ലയോ എന്നും ആകാംക്ഷയെല്ലാം പൂരിക്കുന്നുണ്ടോ ഇല്ലയോ എന്നും തീൎച്ചപ്പെടുത്തുവാൻ കഴിയുന്നതുകൊണ്ടു വാക്യരചനയിലും ഭാഷാന്തരം ചെയ്യുന്നതിലും ഇതു വളരേ ഉപയോഗമുള്ളതാകുന്നു. വാക്യാൎത്ഥം മനസ്സിലാക്കുന്നതിന്നും പദ്യത്തെ ഗദ്യരൂപമാക്കി വിവരണാത്മകമായ അന്വയം(Paraphrase) എഴുതുന്നതിന്നും ഇതു വളരെ ഉപയോഗമുള്ളതാകുന്നു.

താളിളക്കം
!Designed By Praveen Varma MK!