Contacts

വ്യാകരണമിത്രം

ശേഷഗിരിപ്രഭു, എം. കൃഷ്ണൻ

169 നാമവിശേഷണങ്ങൾ.

163. നാമവിശേഷണങ്ങളെ പറയാം.
(1) ഷഷ്ഠിവിഭക്തി. കൃഷ്ണന്റെ അവതാരം, പാട്ടിന്റെ മാധുൎയ്യം എന്റെ ധനം.
(2) സമാനാധികരണമുള്ള നാമങ്ങളിൽ ഒന്നു മറ്റേതിനെ വിശേഷിക്കും.
വേട്ടക്കാരൻ രാജാവു, ദശരഥന്റെ പുത്രൻ രാമൻ, പ്രണതശിവങ്കരികവിമാതാവും, ശുകമുനി ഭഗവാൻ.
(3) സപ്തമ്യാഭാസം— തലയിലേ എഴുത്തു, നാലുമാസത്തേ അവധി, ശരീരത്തിലേ നാടികൾ, ഹൃദയത്തിലേ ചിന്തകൾ.
(4) ബഹുവ്രീഹി— താമരക്കണ്ണൻ കൃഷ്ണൻ.
(5) ശബ്ദന്യൂനം— ശുകപുരമമരും പരമേശ്വരനും, കപടമുറങ്ങും കപടനരന്റെ.
(6) ഗുണവചനം— വെളുത്ത വസ്ത്രം, വലിയ ആന, വളരെ മനുഷ്യർ.
(7) ആം, ആകും, ആയ, ആയുള്ള എന്ന ശബ്ദന്യൂനങ്ങൾ ഗുണവചനങ്ങളോടു ചേൎന്നു നാമവിശേഷണങ്ങൾ ഉണ്ടാകും.
മംഗലനായുള്ളൊരു ചാണക്യൻ, ധന്യശീലയാം അവൾ, തുംഗമായോരു പുരം, അൎക്കനു സമനായ വിപ്രൻ, ഭദ്രയാം മുര, ക്ഷുദ്രയാം മറ്റേവൾ.
(8) ഗുണനാമങ്ങളോടു ഉള്ള ആൎന്ന, ഇയന്ന, കലൎന്ന, കൊള്ളും, കൊണ്ട, ഏഴും മുതലായ ശബ്ദന്യൂനങ്ങൾ ചേൎന്നു നാമവിശേഷണങ്ങൾ ഉണ്ടാകും.
ചൊല്ക്കൊണ്ട നയജ്ഞന്മാർ, ചൊൽപൊങ്ങും നൃപതികൾ, ചൊല്ലോഴും സുനന്ദ

താളിളക്കം
!Designed By Praveen Varma MK!