Contacts

വ്യാകരണമിത്രം

ശേഷഗിരിപ്രഭു, എം. കൃഷ്ണൻ

157 ആഖ്യ, ആഖ്യാതം

(4) വാക്യത്തിൽ ചുരുങ്ങിയാൽ രണ്ടു പദങ്ങൾ വേണമെന്നു ഇതിനാൽ നിശ്ചയിക്കാം. ഇവയെ ആഖ്യയെന്നും ആഖ്യാതമെന്നും പറയും.
(5) ആഖ്യയെ ഉദ്ദേശമെന്നും അനുവാദ്യമെന്നും, ആഖ്യാതത്തെ വിധേയമെന്നും പറയും. (i. 29—32.)
(6) ആഖ്യാതം സകൎമ്മകക്രിയയായാൽ ക്രിയാഫലം ആർ അനുഭവിക്കുന്നുവെന്നു കാണിപ്പാൻ കൎമ്മം എന്ന മൂന്നാമതു ഒരു പദവും ആവശ്യമായ്വരും. (i. 40—42.)
(7) വാക്യത്തിലേ പ്രധാനഭാഗങ്ങളായ ആഖ്യ, ആഖ്യാതം, കൎമ്മം എന്നിവയെക്കുറിച്ചുള്ള ജ്ഞാനം വിസ്പഷ്ടമായി ഗ്രഹിപ്പാൻ വേണ്ടി ഇവയോടുകൂടി വിശേഷണങ്ങളെയും ചേൎക്കും. വിശേഷണങ്ങൾ ചേരുന്തോറും വാക്യത്തിന്നു പുഷ്ടി കൂടും. അതുകൊണ്ടു ആഖ്യ, ആഖ്യാതം എന്നീ മുഖ്യഭാഗങ്ങളുടെ ആവശ്യാൎത്ഥം മറ്റു പദങ്ങൾ വാക്യത്തിൽ ചേരുന്നു.
കൃഷ്ണൻ ഉപദേശിച്ചു.
(i) ഇവിടെ രണ്ടു പദങ്ങൾ ചേൎന്നു ഒരു വാക്യം ഉണ്ടായിരിക്കുന്നു. ഈ വാക്യം കേൾക്കുന്നവന്നു (ശ്രോതാവിന്നു) കൃഷ്ണൻ ആരെന്നു അറിവില്ലെങ്കിൽ ഏതു കൃഷ്ണൻ എന്ന ചോദ്യത്തിന്നു ഇടയാകും. അതിന്റെ സമാധാനത്തിന്നായിട്ടു വസുദേവന്റെ മകൻ കൃഷ്ണനെന്നു പറഞ്ഞിട്ടും ശ്രോതാവിന്നു വ്യക്തമായ അറിവു കിട്ടുന്നില്ലെങ്കിൽ ദ്വാരകയിലേ രാജാവായിരുന്ന കൃഷ്ണൻ എന്നും കൂടി പറയും. വസുദേവന്റെ പുത്രനും ദ്വാരകയിലേ രാജാവും ആയ കൃഷ്ണൻ ഉപദേശിച്ചു എന്നു പറഞ്ഞിട്ടും അൎത്ഥം പൂൎണ്ണമായിട്ടില്ല. എന്തു ഉപദേശിച്ചു? ഗീതാശാസ്ത്രം. ആരെ ഉപദേശിച്ചു? അൎജ്ജുനനെ ഉപദേശിച്ചു. എപ്പോൾ? ഭാരതയുദ്ധത്തിങ്കൽ. ഭാരതയുദ്ധം എപ്പോൾ സംഭവിച്ചു? ഏകദേശം അയ്യായിരം കൊല്ലം മുമ്പേ. എന്തിന്നുപദേശിച്ചു? അൎജ്ജുനന്റെ ശോകത്തെയും മോഹത്തെയും കളവാനായിട്ടു. അൎജ്ജുനന്നു എന്തിന്നു ശോകമോഹങ്ങൾ ഉണ്ടായി? യുദ്ധത്തിൽ ഭീഷ്മർ ദ്രോണർ മുതലായ ഗുരുജനങ്ങളെ കൊല്ലെണമല്ലോ എന്നതിനാൽ ശോകവും ക്രൂരകൎമ്മമായ യുദ്ധത്തെ ഉപേക്ഷിച്ചിട്ടു ഭീക്ഷാടനം കൊണ്ടുപജീവനം കഴിക്കുന്നതു നന്നു എന്നതിനാൽ മോഹവും ഉണ്ടായി. ഇപ്പോൾ കിട്ടിയ അറിവെല്ലാം ഒന്നിച്ചു ക്രട്ടിയാൽ ഒരു വലിയ വാക്യം കിട്ടും. “ഏകദേശം അയ്യായിരം കൊല്ലം മുമ്പേ സംഭവിച്ച ഭാരതയുദ്ധത്തിങ്കൽ വസുദേവരുടെ പുത്രനും ദ്വാരകയിലേ രാജാവും ആയ ശ്രീകൃഷ്ണൻ ഗീതാശാസ്ത്രത്തെ ഭീഷ്മർ ദ്രോണർ മുതലായ ഗുരുജനങ്ങളെ സമരാംഗണത്തിൽവെച്ചു കൊല്ലെണമല്ലോ എന്ന വിചാരത്താൽ ശോകവും, ക്ഷത്രിയധൎമ്മം തന്നേയെങ്കിലും അതിക്രൂരകൎമ്മമായതു കൊണ്ടു യുദ്ധത്തെ ഉപേക്ഷിച്ചു ബ്രാഹ്മണധൎമ്മമായ ഭീക്ഷാടനം ചെയ്തു ഉപജീവനം കഴിക്കുന്നതു നന്നു എന്ന വിചാരത്താൽ മോഹവും ഉണ്ടായിട്ടുയുദ്ധം ചെയ്കയില്ലെന്നു ദുശ്ശാഠ്യം പറയുന്ന അൎജ്ജുനനെ ഉപദേശിച്ചു”.
(ii) ഇങ്ങനെ വാക്യങ്ങളിൽ അത്യാവശ്യമുള്ള വിവരങ്ങൾ എല്ലാം ചേൎത്തു ജ്ഞാനം വൎദ്ധിപ്പിച്ചു വാക്യം വലുതാക്കാമെങ്കിലും അതിന്റെ മുഖ്യതാൽപൎയ്യം ശ്രീകൃഷ്ണൻ ഗീതാശാസ്ത്രം ഉപദേശിച്ചു എന്നു മാത്രം ആകുന്നു.
148. (1) വാക്യത്തിലേ പദങ്ങൾ തമ്മിൽ അന്വയിച്ചു ഒന്നിന്റെ അൎത്ഥപൂൎത്തിക്കു മറ്റുപദങ്ങൾ ആവശ്യപ്പെടുന്നുവെന്നു തോന്നിപ്പിക്കുന്നതു ആകാംക്ഷയാകുന്നു (i . 48). ഈ ആകാംക്ഷയെ പൂരിക്കന്തോറും വാക്യം വലുതായ്ത്തീരും.
(2) പദങ്ങൾ തമ്മിലുള്ള സംബന്ധം കാണിക്കുന്നതു പ്രത്യയങ്ങൾ ആകുന്നു. അതുകൊണ്ടു പ്രത്യയങ്ങളുടെ അൎത്ഥം എന്തെന്നു കാണിക്കേണം.

താളിളക്കം
!Designed By Praveen Varma MK!