Contacts

വ്യാകരണമിത്രം

ശേഷഗിരിപ്രഭു, എം. കൃഷ്ണൻ

148 സാൎവ്വനാമികം

137. സൎവ്വനാമങ്ങളിൽനിന്നുണ്ടായവ സാൎവ്വനാമികങ്ങൾ.
(1) എൻ, നിൻ, തൻ, താൻ എന്നിവ വിശേഷണങ്ങളായ്വരും.
എൻപുരാൻ, എമ്പ്രാൻ, നിന്മുഖം, തമ്പുരാൻ, താൻതോന്നി.
(2) ചുട്ടെഴുത്തുകളും ചോദ്യെഴുത്തുകളും വിശേഷണങ്ങളായ്വരും.
അക്കാലം, ഇക്കുട്ടി, എപ്പോൾ, എപ്പേർ.
(3) നിദൎശകസൎവ്വനാമങ്ങളും പ്രശ്നാൎത്ഥകസൎവ്വനാമങ്ങളും വിശേഷണങ്ങൾ ആകും.
അതുകാലം, അതുപൊഴുതു, എന്തുകാൎയ്യം, ഏതുദിക്കു. ഇവയും നിത്യസമാസങ്ങൾ ആകുന്നു.
138. സംഖ്യാവാചകങ്ങളിൽ സംഖ്യകളും അവയിൽനിന്നുണ്ടായ പൂരണി മുതലായ തദ്ധിതങ്ങളും അടങ്ങും (ii. 91-94).
ഒരു മനുഷ്യൻ, രണ്ടു കുട്ടികൾ, മൂന്നു കൊല്ലം, നാലു വേദങ്ങൾ, അഞ്ചുഭൂതങ്ങൾ, ആറു ശാസ്ത്രങ്ങൾ. (ii. 106.)
ഒന്നാം മനുഷ്യൻ, രണ്ടാം കുട്ടി, മൂന്നാം കൊല്ലം, നാലാം ലേദം, അഞ്ചാം വയസ്സു.
ഒന്നാമനായ മനുഷ്യൻ, രണ്ടാമനായ കുട്ടി, മൂന്നാമത്ത കൊല്ലം, നാലാമത്തേവേദം.
ഒന്നാമത്തേവനായ മനുഷ്യൻ, രണ്ടാമത്തേവനായ കുട്ടി.
ഒരുവൻ മനുഷ്യൻ, മനുഷ്യൻ ഒരുത്തൻ, ഇരുവർ ഏറാടിമാർ, മൂവർ ബ്രാഹ്മണർ, ഒന്നരശ്ശ പണം.
ചില മനുഷ്യർ, പല ആളുകൾ, എല്ലാ സ്ത്രീകൾ, പലതരം വസ്തുക്കൾ, വൃത്താന്തങ്ങൾ മുഴുവൻ.
മനുഷ്യർ ചിലർ, കുട്ടികൾ പലർ, സ്ത്രീകൾ എല്ലാവരും, പണമെല്ലാം.

താളിളക്കം
!Designed By Praveen Varma MK!