Contacts

വ്യാകരണമിത്രം

ശേഷഗിരിപ്രഭു, എം. കൃഷ്ണൻ

141 വിശേഷണവിശേഷ്യഭാവം.

129. (i) അവൻ പാഠം വായിച്ചു കഴിഞ്ഞു. ഈ വാക്യത്തിൽ വായിക്കുക എന്ന ക്രിയയുടെ കൎത്താവു അവൻ ആകുന്നു; കഴിഞ്ഞതു അവൻ അല്ലായ്കയാൽ കഴിഞ്ഞു എന്നതിന്റെ കൎത്താവു അവനല്ല. അവൻ വായിച്ചു, ആ വായിക്കുക എന്ന പ്രവൃത്തി തീൎന്നുപോയി എന്ന അൎത്ഥത്തിൽ കഴിഞ്ഞു എന്നതിന്റെ കൎത്തൃപദം പറയാതെ അതിനെ വായിച്ചു എന്നതിനോടു ചേൎത്തിരിക്കുന്നു. അതിനാൽ അവൻ പാഠം സമ്പൂൎണ്ണമായി വായിച്ചു എന്ന അൎത്ഥം കാണിക്കുന്നു. കഴിഞ്ഞു എന്നതു വായിച്ചു എന്നതിന്റെ അൎത്ഥത്തിൽ ചില വിശേഷങ്ങളുണ്ടെന്നു കാണിക്കുന്നതുകൊണ്ടു അതിനെ വിശേഷിക്കുന്നു.
(1) ക്രിയകൾ അടുത്തടുത്തു വന്നു ഒന്നു മറ്റേതിന്റെ അൎത്ഥത്തിൽ ചില ഭേദങ്ങളെ കാണിക്കുന്നുവെങ്കിൽ അവ വിശേഷണഠിശേഷ്യഭാവത്തിൽ വന്നിരിക്കുന്നു എന്നു അറിയാം.
(2) ഈവിധമായ സമാസത്തിൽ പൂൎവ്വപദത്തിന്നു പ്രാൿപദമെന്നും ഉത്തരപദത്തിന്നു ഉപപദമെന്നും പേർ.

താളിളക്കം
!Designed By Praveen Varma MK!