Contacts

വ്യാകരണമിത്രം

ശേഷഗിരിപ്രഭു, എം. കൃഷ്ണൻ

137 വിധായകപ്രകാരം

121. വെൺധാതുവിന്റെ രൂപങ്ങളെ പ്രകൃതിയോടു ചേൎത്തു ഉണ്ടാക്കുന്ന രൂപങ്ങൾക്കു വിധായകപ്രകാരം എന്നു പേർ.
(1) വൎത്തമാനം ഉണ്ടാക്കുവാനായിട്ടു ഏണ്ടുന്നു (= വേണ്ടുന്നു) എന്ന രൂപം ചേൎക്കും. നടക്കേണ്ടുന്നു, പറയേണ്ടുന്നു, പോകേണ്ടുന്നു, വായിക്കേണ്ടുന്നു, പഠിക്കേണ്ടുന്നു.
2) ഭൂതം ഉണ്ടാക്കുവാനായിട്ടു ഏണ്ടി (= വേണ്ടി) എന്ന രൂപം ചേൎക്കും. ഇതു പൂൎണ്ണക്രിയയല്ല, ഭൂതക്രിയാന്യൂനമാകുന്നു. നടക്കേണ്ടി, പറയേണ്ടി, പോകേണ്ടി, വായിക്കേണ്ടി, പഠിക്കേണ്ടി.
(3) ഭാവിയിൽ വേണമെന്നതിന്റെ രൂപങ്ങളായ ഏണം, എണം, അണം എന്നിവയെ പ്രകൃതിയോടു ചേൎക്കുന്നു. പോകേണം, പോകെണം, പോകണം.
(4) വേണ്ടും എന്നതിന്റെ രൂപമായ ഏണ്ടും ചേൎത്തു ഭാവിശബ്ദന്യൂനം ഉണ്ടാക്കും. പോകേണ്ടും, നടക്കേണ്ടും, പറയേണ്ടും.
വിധായകപ്രകാരം

(5) കല്പന, ചെയ്യേണ്ടിയ കാൎയ്യം, ശീലം, ബാദ്ധ്യത എന്നീ അൎത്ഥങ്ങളെ വിധായകപ്രകാരം കാണിക്കും.
(6) ഭാവിരൂപത്തോടു ഏ ചേൎത്താൽ പ്രാൎത്ഥനയെ കാണിക്കും. താരേണമേ, പറയേണമേ, ഇരിക്കേണമേ.

താളിളക്കം
!Designed By Praveen Varma MK!