Contacts

വ്യാകരണമിത്രം

ശേഷഗിരിപ്രഭു, എം. കൃഷ്ണൻ

125 ഉപമിതസമാസം

പൂൎവ്വപദത്തെ ഉത്തരപദത്തോടു സാദൃശ്യപ്പെടുത്തുന്നുവെങ്കിൽ ആ സമാസത്തെ ഉപമിതസമാസം എന്നു പറയും.
(ii) പെൺമണി (മണിയെപ്പോലെയുള്ള പെൺ), സ്ത്രിരത്നം (രത്നത്തെപ്പോലെയുള്ള സ്ത്രീ), മുനിപുംഗവൻ (പുംഗവനെപ്പോലെയുള്ള മുനി), പാണ്ഡവപശു (പശുവിനെപ്പോലെയുള്ള പാണ്ഡവൻ).
(iii) മണി, രത്നം, മാല, മാലിക, വ്യാഘ്രം, സിംഹം, പുംഗവൻ മുതലായ പദങ്ങളെ ശ്രേഷ്ഠത്വം കാണിപ്പാനായിട്ടു സമാസത്തിൽ ഉത്തരപദങ്ങളായിട്ടുപയോഗിക്കും.
(iv) കൎമ്മധാരയൻ തൽപുരുഷസമാസത്തിന്റെ ഒരുൾപിരിവാകയാൽ ഉത്തരപദാദിയിലേ ഖരത്തിന്നു ദ്വിത്വം വരും, കിളിപ്പെൺ, പുലിത്തോൽ.

താളിളക്കം
!Designed By Praveen Varma MK!