Contacts

വ്യാകരണമിത്രം

ശേഷഗിരിപ്രഭു, എം. കൃഷ്ണൻ

116 സമാസം

(i) ദശരഥന്റെ പുത്രൻ എന്നതിനു പകരം ദശരഥപുത്രൻ എന്നും പറയാം. ഇവിടെ ദശരഥന്റെ എന്നതിലേ പ്രത്യയം ലോപിച്ചിരിക്കുന്നു. ഇങ്ങനെ ചേൎക്കുന്ന പദങ്ങളുടെ കൂട്ടത്തിന്നു സമാസം എന്നു പേർ.
96 (1) അന്യോന്യം സംബന്ധമുള്ള പല പദങ്ങൾ ഒന്നിച്ചു ചേൎന്നു ഒരു സമുദായമായ്ത്തീൎന്നു, ഏകാൎത്ഥിഭാവവും ഐകപദ്യവും ഉണ്ടായ്വരുന്നുവെങ്കിൽ ആ പദസമുദായത്തിന്നു സമാസം എന്നു പേർ.
(2) ദശരഥപുത്രൻ മുതലായ സമാസങ്ങളിൽ മുൻനില്ക്കുന്ന പദത്തിന്നു പൂൎവ്വപദമെന്നും പിൻനില്ക്കുന്ന പദത്തിന്നു ഉത്തരപദം എന്നും പേർ.
(i) ദശഥൻ എന്നതു പൂൎവ്വപദം; പുത്രൻ ഉത്തരപദം.
(3) ദശരഥപുത്രൻ എന്ന സമാസം രാമനെക്കുറിക്കുന്നു. ഈ സമാസത്തിലേ പൂൎവ്വപദമായ ദശരഥൻ എന്നതിന്റെ യും ഉത്തരപദമായ പുത്രൻ എന്നതിന്റെയും അൎത്ഥം ഒന്നി ച്ചുകൂട്ടി ഒരൎത്ഥമായ്ത്തീൎന്നതിന്റെ ശേഷം ദശരഥപുത്രൻ എന്നതു രാമനിൽ ചേരുന്നതുകൊണ്ടു അതിന്നു ഏകാൎത്ഥീഭാവം ഉണ്ടു. ദശരഥപുത്രൻ എന്ന പദസമുദായത്തിലേ പദങ്ങളുടെ അൎത്ഥങ്ങളെല്ലാം ഒരൎത്ഥമായ്ത്തീരുകകൊണ്ടു അതിന്നു ഏകാൎത്ഥിഭാവം ഉണ്ടു എന്നു പറയും.
(4) ദശരഥപുത്രൻ എന്നതു ഒറ്റപ്പദമാകുന്നു. സമാസത്താൽ ഉണ്ടായ പദമാകകൊണ്ടു സമസ്തപദം എന്നു പറയും. സമാസം കൂടാതെയുള്ള ദശരഥന്റെ പുത്രൻ എന്നതിൽ ഓരോന്നിനെ വ്യസ്തപദം എന്നു പറയും. സമസ്തപദമായ ദശരഥപുത്രൻ എന്നതിന്റെ മദ്ധ്യത്തിൽ വേറെ പദങ്ങൾ വരാൻ പാടില്ലാത്തതുകൊണ്ടും വിഭക്തിപ്രത്യയങ്ങൾ ഒറ്റപ്പദങ്ങളിൽ എന്നപോലെ സമസ്തപദത്തിന്റെയും അന്തത്തിൽ മാത്രം ചേരുന്നതുകൊണ്ടും ദശരഥപുത്രൻ എന്ന സമാസത്തിനു ഐകപദ്യം ഉണ്ടു.
(i) 'ദശരഥന്റെ മഹാൻ പുത്രൻ' എന്നതിൽ മഹാൻ എന്ന പദം രണ്ടു പദങ്ങളുടെ ഇടയിൽ വന്നു അവയെ മറക്കുന്നതുകൊണ്ടു മഹാൻപദത്താൽ അവക്കു വ്യവധാനം വന്നിരിക്കുന്നു എന്നു പറയും.

താളിളക്കം
!Designed By Praveen Varma MK!