Contacts

വ്യാകരണമിത്രം

ശേഷഗിരിപ്രഭു, എം. കൃഷ്ണൻ

115 സംബന്ധം.

95. (i) പദങ്ങൾ ഒന്നിച്ചുകൂടി നില്ക്കുമ്പോൾ അവയിൽ ഒന്നിന്റെ അറിവു നമുക്കുണ്ടാകുമ്പോൾ തന്നേ മറ്റുള്ളവയുടെയും അറിവു അത്യാവശ്യമായ്വരുന്നുവെങ്കിൽ ഈ പദങ്ങൾ തമ്മിൽ സംബന്ധം ഉണ്ടെന്നു പറയും.
(i) 'ദശരഥന്റെ പുത്രനായ രാമൻ വന്നു' എന്ന വാക്യത്തിൽ 'ദശരഥന്റെ' എന്ന പദം കേട്ട ഉടനേ തന്നേ ദശരഥന്റെതു എന്തു എന്ന ചോദ്യത്തിന്നു സമാധാനം ഉണ്ടാവാനായിട്ടു പുത്രൻ എന്ന പദം ആവശ്യമാകയാൽ ദശരഥന്റെ എന്നതിന്നും പുത്രൻ എന്നതിന്നും തമ്മിൽ സംബന്ധം ഉണ്ടു.
2) പദങ്ങൾ തമ്മിലുള്ള സംബന്ധം കാണിക്കുന്നതു പ്രത്യയങ്ങൾ കൊണ്ടാകുന്നു.
(i) ദശരഥന്റെ പുത്രൻ എന്ന പദങ്ങൾക്കു തമ്മിലുള്ള സംബന്ധം ഷഷ്ഠിയുടെ പ്രത്യയത്താൽ കാണിക്കുന്നു.
(3) ഈ പ്രത്യയം എളുപ്പമായി ഗ്രഹിക്കാമെങ്കിൽ പ്രത്യയങ്ങൾ ചേൎക്കാതെ പദങ്ങളെ അടുത്തടുത്തു ഉച്ചരിച്ചു അവ തമ്മിലുള്ള സംബന്ധം സംഹിതയാൽ മാത്രം കാണിക്കും.

താളിളക്കം
!Designed By Praveen Varma MK!