Contacts

വ്യാകരണമിത്രം

ശേഷഗിരിപ്രഭു, എം. കൃഷ്ണൻ

105 പുരുഷപ്രകരണം. (i. 77 - 80.)

78. (1) ഉത്തമപുരുഷനിലേ ഏകവചനപ്രത്യയങ്ങളായ എൻ, ഏൻ എന്നിവയിൽ ഏൻ വൎത്തമാനത്തിലും ഭൂതത്തിലും, എൻ ഭാവിയിലും വരും.
ഏക: കൊടുക്കുന്നേൻ, കൊടുത്തേൻ, കൊടുക്കുവെൻ, കൊടുപ്പെൻ. ബഹു: കൊടുക്കുന്നോം, കൊടുത്തോം, കൊടുക്കോം, കൊടുപ്പോം. (i) ഈ പ്രത്യയങ്ങൾ ചേരുമ്പോൾ ക്രിയകളുടെ അന്ത്യമായ ഉകാരം ലോപിക്കും. കൊടുക്കുന്നു+ഏൻ = കൊടുക്കുന്നേൻ. എന്നാൽ കൊടുക്കുവെൻ എന്നതിൽ ലോപം ഇല്ല.
(2) ഭൂതകാലത്തിൽ ഇപ്രത്യയത്തിന്റെ പിന്നിൽ യകാരമോ നകാരമോ വികല്പമായ്വരും.
ചൊല്ലി+ആൻ = ചൊല്ലി+ന്+ആൻ = ചൊല്ലിനാൻ; പോയി+ആർ = പോയാർ, പോനാർ. (ii. 80. 2.)
(3) മദ്ധ്യമപുരുഷപ്രത്യയങ്ങളായ ആയ് (ഏകവചനം) ഈർ (ബഹുവചനം) ഭാഷയിൽ വളരെ ദുൎല്ലഭമായിട്ടേ പ്രയോഗിക്കാറുള്ളൂ.
കൊടുക്കുന്നായ്, കൊടുക്കുന്നീർ, കൊടുത്തായ്, കൊടുത്തീർ, കൊടുക്കുവായ്, കൊടുക്കുവീർ, കൊടുപ്പീർ.
(4) പ്രഥമപുരുഷനിൽ മാത്രം ക്രിയക്കു ലിംഗഭേദമുള്ളൂ.
പുല്ലിംഗം:- ആൻ. നടക്കുന്നാൻ, പോകുന്നാൻ, നടന്നാൻ, പോനാൻ, നടക്കുവോൻ.
സ്ത്രീലിംഗം:- ആൾ. നടക്കുന്നാൾ, പോകുന്നാൾ, നടന്നാൾ, പോനാൾ, നടക്കുവോൾ.
5) നപുംസകത്തിന്നു പ്രത്യയമില്ല.
നടക്കുന്നു, നടന്നു, നടക്കും, പോകുന്നു, പോയി, പോകും.
(6) ഈ നപുംസകരൂപങ്ങൾ ഇപ്പോൾ എല്ലാ പുരുഷന്മാരിലും ഉപയോഗിച്ചുവരുന്നു. ഞാൻ പോകും, നീ പോകുന്നു, അവൻ പോയി, നാം പോയി, നിങ്ങൾ പോകും.

താളിളക്കം
!Designed By Praveen Varma MK!