Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

077. വളവിഭക്തിപ്രത്യയങ്ങളെ പ്രകൃതിയോടു ചേൎക്കുന്നതു എങ്ങിനെ?

ചില നാമങ്ങൾ (പ്രത്യേകം എല്ലാ ബഹുവചനങ്ങൾ) വിഭക്തിപ്രത്യയങ്ങളെ പ്രഥമയോടു തന്നെ ചേൎക്കും.
ഉ-ം. രാമൻ, രാമനാൽ; ഗുരുക്കൾ ഗുരുക്കളുടെ;
ചിലതിന്നു ആദേശരൂപം എന്നുള്ള ഒരു വളവിഭക്തിയുടെ പ്രകൃതി ഉണ്ടു; വളവിഭക്തിപ്രത്യയങ്ങളെ ചേൎക്കുന്നതു ഇതോടു തന്നെ.

പ്രഥമനേർവിഭക്തി തന്നെ (സംബോധനപ്രഥമ പ്രഥമയുടെ ഒരു ഭേദം); പ്രഥമ ഒഴികെയുള്ള എല്ലാ വിഭക്തികൾക്കും വളവിഭക്തികളെന്നു പേർ, എന്നാൽ:
പ്രഥമ. . . . . . . . . . ഉ-ം. രാമൻ.
ദ്വിതീയ. . . . . . . . രാമനെ.
തൃതീയ. . . . . . . രാമനാൽ.
ചതുൎത്ഥി. . . . . . രാമന്നു.
പഞ്ചമി. . . . .രാമനിൽനിന്നു.
ഷഷ്ഠി. . . . രാമന്റെ.
സപ്തമി. . . രാമനിൽ.
എന്നിവിടെ കാണിച്ചപ്രകാരം പ്രഥമവിഭക്തി മാത്രം നേരെ നില്ക്കുന്നതുള്ളു; മറ്റുള്ള വിഭക്തികളെല്ലാം വളഞ്ഞു വരുന്നവ തന്നെ.

താളിളക്കം
!Designed By Praveen Varma MK!