Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

069.കൾ എന്ന പ്രത്യയത്തെ എങ്ങിനെ ചേൎക്കും?

താലവ്യസ്വരത്തിൽ പിന്നെ കൾ ചേൎത്താൽ മതി.
ഉ-ം. തീയ്യത്തികൾ, സ്ത്രീകൾ, തലകൾ, തൈകൾ.
അരയുകാരത്തിൽ പിന്നെയും അങ്ങിനെ തന്നെ.
ഉ-ം. കാലുകൾ പേരുകൾ (പേർകൾ) കല്ലുകൾ.
ആ, ഋ, ഊ, ഓ മുറ്റുകാരം എന്നീ പദാന്തങ്ങളോടു ദ്വിത്വസന്ധിയിൽ ക്കൾ എന്നതു വരും.
ഉ-ം. പിതാക്കൾ, പിതൃക്കൾ പൂക്കൾ, ഗോക്കൾ, തെരുക്കൾ;
എങ്കിലും പൂവുകൾ, തെരുവുകൾ, രാവുകൾ, എന്നും പറയും.
അം+കൾ എന്നതു അങ്ങൾ ആകും.
ഉ-ം. മരങ്ങൾ പ്രാണങ്ങൾ.

താളിളക്കം
!Designed By Praveen Varma MK!