Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

054.ഭാഷയെ എഴുതുന്നതിൽ ഉപയോഗിക്കേണ്ടുന്ന ചിഹ്നങ്ങൾ വല്ലതും ഉണ്ടൊ?

ഭാഷയെ എഴുതുന്നതിൽ ചിഹ്നങ്ങൾ പണ്ടു നടപ്പില്ല; എങ്കിലും ഇപ്പോൾ താഴെ പറയുന്ന വിരാമങ്ങൾ അച്ചടിപ്പുസ്തകങ്ങളിൽ കാണും; അവ റ്റെ എഴുതുന്നതിലും ഉപയോഗിച്ചാൽ കൊള്ളാം.
, അല്പവിരാമം.
; അൎദ്ധവിരാമം.
: അപൂൎണ്ണവിരാമം.
. പൂൎണ്ണവിരാമം.
? ചോദ്യചിഹ്നം.
! സംബോധനചിഹ്നം.
- സംയോഗചിഹ്നം.
( ) ആവരണചിഹ്നം.
“ ” വിശേഷണചിഹ്നം.
+ കൂട്ടുന്നതിന്റെ ചിഹ്നം.
= സമാൎത്ഥകചിഹ്നം.

താളിളക്കം
!Designed By Praveen Varma MK!