Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

051.വ്യഞ്ജനസന്ധിയിൽ ആദേശം എങ്ങിനെ?

ഒരു വ്യഞ്ജനത്തിന്നു പകരം മറ്റൊരു വ്യഞ്ജനത്തെ ചേൎക്കുന്നതു വ്യഞ്ജന-ആദേശം തന്നെ; ഇതു പ്രത്യേകം അനുനാസികങ്ങളിൽ നടപ്പു.
ഉ-ം. മൺ +ചിറ = മഞ്ചിറ,
ആലിൻ +കീഴു = ആലിങ്കീഴു,
എൻ +പോറ്റി = എമ്പോറ്റി,
വരും +തോറും = വരുന്തോറും,
ചാകും +നേരം = ചാകുന്നേരം,
പെരും +കോവിൽ = പെരിങ്കോവിൽ.
മറ്റു അക്ഷരങ്ങളിലും ദുൎല്ലഭമായി കാണും.
ഉ-ം. എൺ +ദിശ = എണ്ഡിശ,
പിൺ +തലം = പിണ്ടലം,
മുൻ +കാഴ്ച = മുല്ക്കാഴ്ച,
പിൻ +പാടു = പില്പാടു,
നെൽ +മണി = നെന്മണി,
ഉൾ +മോഹം = ഉണ്മോഹം.

താളിളക്കം
!Designed By Praveen Varma MK!