Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

312. പൂൎണ്ണവ്യാകരിപ്പു രീതി

അഗ്രജൻ ചൊന്നാനപ്പോൾ ഭൂമിപാലന്മാരൊട്ടും സുഗ്രഹന്മാരല്ലവൎക്കെങ്ങിനെ പക്ഷമെന്നും ആഗ്രഹമെന്തന്നതും ആരംഭമെന്തന്നതും വ്യഗ്രമെന്നിയെ പാൎത്തു ബോധിപ്പാൻ എളുതല്ല. സോദരൻ ചൊന്നാനപ്പോൾ അങ്ങുന്നു പറഞ്ഞതും ആദരിക്കേണ്ടും പരമാൎത്ഥം എന്നിരിക്കിലും വങ്കടൽകരെ ചെന്നു നില്ക്കുമ്പോൾ ശിവശിവ സങ്കടം അതിൽ ഇറങ്ങീടുവാൻ എന്നു തോന്നും.

അഗ്രജൻ.-നാമം, പുല്ലിംഗം, ഏകവചനം, പ്രഥമപുരു ഷൻ പ്രഥമവിഭക്തി ചൊന്നാൻ എന്ന ക്രി യാഖ്യാതത്തിന്റെ ആഖ്യ.-
ചൊന്നാൻ. -ക്രിയ, അബലം, സകൎമ്മകം, അനുസരണം, പൂൎണ്ണം, ഭൂതകാലം, ഈ, തു ഈ രണ്ടു വക യിലും അഗ്രജൻ എന്ന ആഖ്യയുടെ ആഖ്യാതം (ലിംഗവചനങ്ങളാൽ പൊരുത്തം.) ഭൂമിപാലന്മാർ മുതൽ എളുതല്ല എന്നതു വരെ കൎമ്മം.-
അപ്പോൾ.-സമാസിതനാമം, ആശ്രിതപ്രഥമ, കാലപ്ര യോഗം, ചൊന്നാൻ എന്ന ക്രിയയെ ആശ്രയിച്ച വിശേഷണം.-
ഭൂമിപാലന്മാർ. -നാമം, പു:, ബ: വ:, പ്ര: പു:, പ്ര: വി:, സുഗ്രഹന്മാർ എന്ന ആഖ്യാതത്തിന്റെ ആഖ്യ.-
ഒട്ടു. -നാമം, ആശ്രിതപ്രഥമ, പ്രമാണപ്രയോഗം, അല്ല എന്ന ക്രിയയുടെ വിശേഷണം.-
ഉം. അവ്യയം (സംഖ്യാപൂൎണ്ണതപ്രയോഗം.)
സുഗ്രഹന്മാർ. -നാമം, പു:, ബ: വ:, പ്ര: പു:, പ്ര: വി:, ഭൂമിപാലന്മാർ എന്ന ആഖ്യയുടെ ആഖ്യാതം.-
അല്ല. -ക്രിയ, ഊനം (അൽധാതു), അബ:, അക:, നിഷേധം, പൂൎണ്ണം, ഭാവി, ഭൂമിപാലന്മാർ എ ന്ന ആഖ്യയെയും സുഗ്രഹന്മാർ എന്ന ആഖ്യാ തത്തേയും ചേൎക്കുന്ന സംബന്ധക്രിയ.
അവൎക്കു. -നാമം, ചൂണ്ടുപേർ, പു:, ബ: വ:, പ്ര: പു: ചതുൎത്ഥി, കു വക, (ഉടമപ്രയോഗം), (ഉണ്ടാകും) എന്ന അന്തൎഭവിച്ച ആഖ്യാതത്തിന്റെ വിശേ ഷണം.-
എങ്ങിനെ. -നാമം, ചോദ്യപ്രതിസംജ്ഞ (ഏ അവ്യയ ത്തോടു കൂടിയ പഴയ സപ്തമിരൂപം), പ്രകാര പ്രയോഗം, ഉണ്ടാകും എന്ന അന്തൎഭവിച്ച ആ ഖ്യാതത്തിന്റെ വിശേഷണം.-
പക്ഷം. -നാമം, നപു:, ഏ: വ:, പ്ര: പു:, പ്ര: വി:, ഉണ്ടാകും എന്ന അന്തൎഭവിച്ച ആഖ്യാതത്തി ന്റെ ആഖ്യ.
എന്നു. -ക്രിയ, ഊനം (എൻധാതു), അബലം, സക:, അനുസ, അപൂൎണ്ണം, ഭൂതക്രിയാന്യൂനം, തു വക ബോധിപ്പാൻ എന്ന ക്രിയയാൽ പൂൎണ്ണം, (ആ ഖ്യ നാം അന്തൎഭവിച്ചു പോയി) അവൎക്കു എങ്ങി നെ പക്ഷം എന്നകൎമ്മത്തിന്റെ സകൎമ്മകക്രിയ.-
ഉം. -അവ്യയം, എന്നു, എന്നതു എന്നീരണ്ടുപദ ങ്ങളെ കൂട്ടിച്ചേൎക്കുവാൻ പ്രയോഗിച്ചതു.
ആഗ്രഹം.-നാമം, നപു:, ഏ: വ:, പ്ര: പു:, പ്ര: വി:, എന്തു എന്നതിനോടു പൊരുത്തമാകയും അതി ന്നു ആഖ്യയാകയും ചെയ്യുന്നു.-
എന്തു. -നാമം, ചോദ്യപ്രതിസംജ്ഞ, നപു:, ഏ: വ:, പ്ര: പു:, പ്ര: വി:, ആഗ്രഹം എന്ന ആഖ്യ ക്കു ആഖ്യാതം.
എന്നതു.-ക്രിയ, ഊനം (എൻധാതു), അബ:, സക:, അനുസ:, അൎപൂണ്ണം, ക്രിയാപുരുഷനാമം, ഭൂതം തു വക, നപു:, ഏ: വ:, പ്ര: പു:, ആശ്രി തപ്രഥമ, ആഖ്യ നാം (അന്തൎഭ:) പാൎത്തു എ ന്ന സകൎമ്മകക്രിയയുടെ കൎമ്മം, ആഗ്രഹം എ ന്തു എന്നുള്ളതു ഇതിന്നു കൎമ്മമാകുന്നു.-
ഉം. മുമ്പെത്തെ പ്രകാരം തന്നെ.
ആരംഭം എന്തു, എന്നതും.- -ഇവ മൂന്നും ആഗ്രഹം, എന്തു, എന്നതും എ ന്നവകളെപോലെ തന്നെ.-
വ്യഗ്രം. നാമം, നപു:, ഏ: വ:, പ്ര: പു:, പ്ര: വി:, എന്നിയെ എന്ന അവ്യയത്തോടു ചേരുന്നു.
എന്നിയെ. -സംസ്കൃതാവ്യയമായ അന്യെ എന്നതിൽനിന്നു ദുഷിച്ചുണ്ടായ അവ്യയം ബൊധിപ്പാൻ എ ന്ന ക്രിയയ്ക്കു വിശേഷണം.-
പാൎത്തു. -ക്രിയ, ബ:, സക:, അനുസ:, അപൂണ്ണം, ക്രി യാന്യൂനം (ക്രിയാതുടൎച്ചപ്രയോഗം), ഭൂതം, തു വക: ബോധിപ്പാൻ എന്നതിനാൽ പൂൎണ്ണം, നാം, എന്ന അന്തൎഭവിച്ച കൎത്താവിന്റെ ക്രിയ.-
ബോധിപ്പാൻ. -ക്രിയ, ബ:, അക:, അനുസ:, അപൂൎണ്ണം, ഭാ വിക്രിയാന്യൂ: (യോഗ്യത തുടങ്ങിയ പ്രയോ ഗം) അല്ല എന്ന ക്രിയയാൽ പൂൎണ്ണം, (ആഖ്യ നാം അന്തൎഭ:).
എളുതു. -തദ്ധിതനാമം, (പഴയക്രിയാപുരുഷനാമം), നപു:, ഏ: വ:, പ്ര: പു:, പ്ര: വി:, അല്ല എന്ന ക്രിയാഖ്യാതത്തിന്റെ ആഖ്യ.-
അല്ല. -ക്രിയ, ഊനം (അൽധാതു), അബ:, അക:, നിഷേധം, പൂൎണ്ണം, ഭാവി, എളുതു എന്ന ആഖ്യയുടെ ആഖ്യാതം, നപു:, ഏ: വ:, പ്ര: പു:,-
സോദരൻ. ചൊന്നാൻ. അപ്പോൾ.--ഇവ മൂന്നും അഗ്രജൻ ചൊന്നാൻ അപ്പോൾ എ ന്നവയെ പോലെ തന്നെ. എന്നാൽ ഇവിടെ ചൊന്നാൻ എന്നതിന്റെ കൎമ്മം അങ്ങുന്നു മു തൽ തോന്നുംവരെ ആകുന്നു.)-
അങ്ങുന്നു. -നാമം, ചൂണ്ടുപേർ, പു., ഏ: വ:, മ: പു:, പ: വി:, (കൎമ്മത്തിൽ ക്രിയയുടെ കൎത്താവു പ്ര യോഗം.), പറഞ്ഞതു എന്നതിന്റെ വിശേ ഷണം.-
പറഞ്ഞതു. -ക്രിയ, അബ:, അക:, അനുസ:, അപൂൎണ്ണം, ക്രിയാപുരുഷനാമം, ഭൂതം, തു വക; നപു:, ഏ: വ:, പ്ര: പു:, പ്ര: വി: കൎമ്മണിപ്രയോഗം പരമാൎത്ഥം എന്ന നാമാഖ്യാതത്തിന്റെ ആഖ്യ;-
ആദരിക്ക. -ക്രിയ, ബ:, സക:, അനുസ:, അപൂൎണ്ണക്രിയാ നാമം, ഏ: വ:, പ്ര: പു:, പ്ര: വി:, വേണ്ടും എന്ന ക്രിയയുടെ ആഖ്യ, നാം എന്ന അന്തൎഭ: ആഖ്യയുടെ ആഖ്യാതം.-
വേണ്ടും-ക്രിയ, അബ:, അക:, അനു:, അപൂ:, ഭാവി ശബ്ദന്യൂനം, ആദരിക്ക എന്ന ആഖ്യയുടെ അ പൂൎണ്ണക്രിയാഖ്യാതം പരമാൎത്ഥം എന്ന നാമ ത്താൽ പൂൎണ്ണം.-
പരമാൎത്ഥം. -നാമം, നപു:, ഏ: വ:, പ്ര: പു:, പ്ര: വി:, പറഞ്ഞതു എന്നതിന്നു നാമാഖ്യാതം.-
എന്നു. -ക്രിയ, ഇരിക്കിലും എന്ന ക്രിയയാൽ പൂൎണ്ണം അങ്ങുന്നു പറഞ്ഞതു ആദരിക്കേണ്ടും പരമാ ൎത്ഥം എന്നതു കൎമ്മം. (മറ്റെല്ലാം മുമ്പെത്തപ്പോ ലെ തന്നെ.)-
ഇരിക്കിലും. -ക്രിയ, ബ:, അക:, അനു:, അപൂ:, രണ്ടാം അനുവാദകം, എന്നു എന്നതിന്റെ പൂൎണ്ണം. (പൂൎണ്ണം മേൽ പറഞ്ഞതിലില്ല. ആഖ്യ അ സ്പഷ്ടം.)-
വങ്കടൽകര. -സമാസിതനാമം, നപു:, ഏ: വ:, പ്രഥ: പു:, ആശ്രിതപ്രഥമ, സ്ഥലപ്രയോഗം.-
എ. അവ്യയം, വിശേഷണീകരണപ്രയോഗം.
ചെന്നു.-ക്രിയ അബ:, അക:, അനുസ:, അപൂൎണ്ണം, ഭൂതക്രിയാന്യൂനം തു വക, (ക്രിയകളുടെ തുടൎച്ച പ്രയോഗം) നാം എന്ന അന്തൎഭവിച്ച ആഖ്യ യുടെ അപൂൎണ്ണക്രിയാഖ്യാതം, നില്ക്കും എന്ന ക്രിയയാൽ പൂൎണ്ണം.-
നില്ക്കും. -ക്രിയ ബ:, അക:, അനുസ:, അപൂൎണ്ണം, ഭാ വിശബ്ദന്യൂനം (നിത്യതപ്രയോഗം) നാം എ ന്ന അന്തൎഭവിച്ച ആഖ്യയുടെ അപൂൎണ്ണക്രിയാ ഖ്യാതം പോൾ എന്ന നാമത്താൽ പൂൎണ്ണം.-
പോൾ -നാമം, പ്ര: വി:, ആശ്രിതാധികരണം (കാ ലപ്രയോഗം), തോന്നും എന്നതിന്നു വിശേഷണം.-
ശിവ! ശിവ!- -നാമം, പു:, ഏ: വ:, മദ്ധ്യ: പു:, സംബോ ധന (വിളിരൂപം.)-
സങ്കടം.-നാമം, നപു:, ഏ: വ:, പ്ര: പു:, പ്ര: വി:, ആകുന്നു എന്നന്തൎഭവിച്ച ക്രിയാഖ്യാതത്തിന്റെ ആഖ്യ.-
അതിൽ. -നാമം, ചൂണ്ടുപേർ, നപു:, ഏ: വ:, പ്ര: പു:, സപ്തമിയിൽ സ്ഥലപ്രയോഗം.
ഇറങ്ങി.-ക്രിയ, ഭൂതക്രിയാന്യൂനംഇ വക, ഈടുവാൻ എന്ന ക്രിയയാൽ പൂൎണ്ണം. (മറ്റെല്ലാം ചെന്നു എന്നതിനെ പോലെ.)-
ഈടുവാൻ.-സഹായക്രിയ, അബലം, ഭാവിക്രിയാന്യൂനം (ഫല പ്രയോഗം) ആകുന്നു എന്നന്തൎഭവിച്ചതു അതിന്റെ പൂൎണ്ണം, (മറ്റെല്ലാം ബോധിപ്പാൻ എന്നതു പോലെ.)-
എന്നു. -ഊനക്രിയ, തോന്നും എന്ന ക്രിയയാൽ പൂൎണ്ണം സങ്കടം അതിൽ ഇറങ്ങീടുവാൻ. എന്നതു അതി ന്റെ കൎമ്മം. (മറ്റെല്ലാം മുമ്പേത്തെ പോലെ തന്നെ.)-
തോന്നും. -ക്രിയ, അബ:, അക:, അനുസരണം, പൂൎണ്ണം, ഒ ന്നാം ഭാവി (നിത്യതപ്രയോഗം.) ആഖ്യ അ സ്പഷ്ടം, നപു:, ഏ: വ:, പ്ര: പു:.-

താളിളക്കം
!Designed By Praveen Varma MK!