Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

292. സംഭാവനകളുടെ പ്രയോഗം എങ്ങിനെ?

രണ്ടു സംഭാവനയും ഏകദേശം ഒരു പോലെ പ്രയോഗിക്കാം.
ഉ-ം. (ഒന്നാം സംഭാവന.) പരമാൎത്ഥം ചൊന്നാൽ;
(രണ്ടാം സംഭാവന.) അമ്പുതാനെ വീണു പോകിൽ ശമിക്കും.
എങ്കിലും ആൽ പ്രത്യയത്തോടിരിക്കുന്നതിന്നു കാലാൎത്ഥം കൂടെ ഉണ്ടു.
ഉ-ം. അഞ്ചു നാൾ കഴിഞ്ഞാൽ പിന്നെ വരെണം.
കാൾ (=കാണിൽ) കാട്ടിൽ എന്ന സംഭാവനകൾ താരതമ്യപ്രയോഗത്തിൽ വരും ഉം അവ്യയം ചേരുന്നതുമുണ്ടു.
ഉ-ം. ദൂരത്തെ ബന്ധുവെക്കാൾ അഴൽവക്കത്തെ ശത്രു നല്ലു; പുഷ്പബാണനെക്കാട്ടിൽ സുന്ദരൻ നളനൃപൻ.

താളിളക്കം
!Designed By Praveen Varma MK!