Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

282. ക്രിയാനാമത്തിന്റെ പ്രയോഗം എങ്ങിനെ?

ക്രിയാനാമം ഒരാഖ്യയെ ആശ്രയിച്ചു ആഖ്യക്കു ആഖ്യാതമായി നില്ക്കുമ്പോഴും ആം, വേണം മുതലായ ക്രിയകളുടെ ആഖ്യയായി പ്രഥമയിൽ നില്ക്കുന്നതുമുണ്ടു.
ഉ-ം. നീ എഴുന്നെള്ളുക വേണം; പത്തുയോജന ചാടാം; ഇതിൽ എഴുന്നെള്ളുക എന്നതു ക്രിയാനാമം വേണം എന്ന ക്രിയക്കു ആഖ്യയായി പ്രഥമവിഭക്തിയിൽ ഇരിക്കുന്നു; നീ എന്ന പ്രഥമ എഴുന്നെള്ളുക എന്നതിന്നു ആഖ്യയായി നില്ക്കുന്നു വേണം എന്ന ക്രിയക്കു ആഖ്യയായിനില്ക്കുന്നില്ല. ഇപ്രകാരം തന്നെ, ആം എന്നതിന്റെ ആഖ്യ അന്തൎഭവിച്ച ഇനിക്കു എന്നതല്ല; ചാട എന്നതു ആം എന്നതിന്നു ആഖ്യ ആകുന്നു.

താളിളക്കം
!Designed By Praveen Varma MK!