Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

281. ഭാവരൂപത്തിന്റെ പ്രയോഗം എങ്ങിനെ?

1. ഭാവരൂപം പ്രധാനക്രിയയുടെ ആഖ്യയെ ആശ്രയിക്കുന്ന ചെയ്ക മുതലായ സഹായക്രിയകളോടു ചേരും.
ഉ-ം. കുളിക്കയും ജപിക്കയും ചെയ്തു.
2. ഭൂതക്രിയാന്യൂനത്തിന്റെയും സംഭാവനയുടേയും പ്രയോഗങ്ങളോടു വരും; ഏ അവ്യയം ചേൎക്കുന്നതും ആം.
ഉ-ം. പൂൎണ്ണതെളിവു ഇരിക്കെ; വളരവെ വൎദ്ധിച്ചു; ഇരിക്കെ കെടും.
3. ചിലപ്പോൾ പ്രധാനക്രിയകളോടു ചേൎന്നു അവറ്റിന്റെ കാലം, പ്രകാരം, പരിമാണം, മറ്റും കാണിച്ചു അവറ്റെ വിശേഷിക്കുന്നു; ക്രിയാഭാവത്തെ വിട്ടു, ഊനമായി നടക്കുന്ന ചില ക്രിയാധാതുക്കളുടെ ഭാവരൂപം ഈ പ്രയോഗത്തിൽ തന്നെ വളരെ നടപ്പു; സാധാരണയായി ഏ, ഉം, അവ്യയങ്ങളും ചേരും; ഇതു ഭാവരൂപത്തിന്റെ വിശേഷണപ്രയോഗം തന്നെ.
ഉ-ം. ആകവെ നശിപ്പിക്കും; വളരെ പറഞ്ഞു.

താളിളക്കം
!Designed By Praveen Varma MK!