Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

279. രണ്ടാം ഭാവികാലത്തിന്റെ പ്രയോഗം എങ്ങിനെ?

രണ്ടാം ഭാവിക്കു, 1, ചോദ്യത്തിൽ ഭാവി, 2. അപേക്ഷ, 3. നിത്യത, 4. വൎത്തമാനം, ഈ നാലു പ്രയോഗങ്ങൾ പ്രധാനം.
1. ഉ-ം. (ചോദ്യത്തിൽ ഭാവി.) ഞാൻ എന്തു ചെയ്യൂ;
2. (അപേക്ഷ.), എൻപിഴ നീ പൊറുപ്പൂ;
3. (നിത്യത.) എപ്പോഴും ഇരിപ്പൂ ഞാൻ;
4. (വൎത്തമാനം.) അവരെപ്പോലെ ഞാൻ ഉണ്ടൊ കാട്ടൂ.

താളിളക്കം
!Designed By Praveen Varma MK!