Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

267. സപ്തമിയുടെ പ്രയോഗം എങ്ങിനെ?

സപ്തമിക്കു 1. ആധാരം, 2. സ്ഥലചേൎച്ച, 3. ഗമനം, 4. കാലം, 5. വിഷയം, 6. ഭയചിന്താദി, 7. താരതമ്യം, 8. അധികാരം, 9. പ്രകാരം, 10. നിൎദ്ധാരണം ഈ പത്തു പ്രയോഗങ്ങൾ പ്രമാണം.
1. ഉ-ം. (ആധാരം.) ചുമലിൽ അമ്മയെ എടുത്തു; പിഴയാതവങ്കൽ പിഴചുമത്തി;
2. (സ്ഥലചേൎച്ച.) ആഭരണങ്ങൾ മാറിൽ അണിഞ്ഞു; കതവിങ്കൽ നില്ക്ക;
3. (ഗമനം.) അവർ കോവിൽക്കൽ ചെന്നു; മണ്ണിൽ വീണു.
4. (കാലം.) ആദിയിങ്കലെ ഒഴിവു.
5. (വിഷയം.) മണ്ണിൽ മോഹം; ദീനരിൽ കൃപ.
6. (ഭയചിന്താദി.) പോരിൽ ഭയം;
7. (താരതമ്യം.) മുന്നേതിൽ ഏറ്റം തെളിഞ്ഞാർ; അതിൽ ഇതു നല്ലതു;
8. (അധികാരം.) എന്നിൽ ഉള്ള ദ്രവ്യം;
9. (പ്രകാരം.) തെളിവിൽ പാടി; കിണറ്റിൽ പന്നി;
10. (നിൎദ്ധാരണം.) വസ്തുവിങ്കൽ ഷൾഭാഗം.

താളിളക്കം
!Designed By Praveen Varma MK!