Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

265. പഞ്ചമിയുടെ പ്രയോഗം എങ്ങിനെ?

പഞ്ചമിക്കു 1. പുറപ്പാടു, 2. ദൂരത, 3. ജനനം ഈ മൂന്നു പ്രയോഗങ്ങൾ പ്രധാനം.
1. ഉ-ം. (പുറപ്പാടു.) വഴിയിൽനിന്നു ഒഴിക; ആനമേൽ നിന്നു ഇറങ്ങി;
2. (ദൂരത.) മരത്തിൽനിന്നു അരക്കാതം ദൂരം;
3. (ജനനം.) നാരിയിൽനിന്നു ജനിച്ചു.

താളിളക്കം
!Designed By Praveen Varma MK!