Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

263. ചതുൎത്ഥിയുടെ പ്രയോഗം എങ്ങിനെ?

ചതുൎത്ഥിക്കു 1. ഗമനം, 2. ദിഗ്ഭേദം, 3. കാലം, 4. പ്രമാണം, 5. തുല്യത, 6. അഭിപ്രായം, 7. യോഗ്യത, 8. ഉടമ, 9. ദാനം, 10. പ്രതികാരം, 11. കാരണം, 12. നിമിത്തം ൟ പന്ത്രണ്ടു പ്രയോഗങ്ങൾ പ്രധാനം.
1. ഉ-ം. (ഗമനം.) കോട്ടെക്കു, ചെന്നു; രാജ്യത്തിന്നു പോയി;
2. (ദിഗ്ഭേദം.) നദിക്കു കിഴക്കെ; വീട്ടിന്നു അങ്ങേ വശത്തു;
3. (കാലം.) നാഴികക്കു പത്തുകാതം ഓടും; എട്ടു മണിക്കു വാ;
4. (പ്രമാണം.) നെയ്ക്കു ഇരട്ടിപ്പാൽ;
5. (തുല്യത.) നിണക്കു സമൻ;
6. (അഭിപ്രായം.) ചൂതിന്നു തുനിഞ്ഞു;
7. (യോഗ്യത.) പനിക്കു നന്നു;
8. (ഉടമ.) അവനു, കിട്ടി; അവന്നു ദ്രവ്യം ഉണ്ടു;
9. (ദാനം.) അവൎക്കു കൊടുത്തു;
10. (പ്രതികാരം.) ശപിച്ചതിന്നു അങ്ങോട്ടു ശപിച്ചു;
11. (കാരണം.) ആ സംഗതിക്കു കുഴങ്ങി;
12. (നിമിത്തം.) പാരം പരിഹസിച്ചീടുന്നവൎക്കു നരകം ഉണ്ടു.

താളിളക്കം
!Designed By Praveen Varma MK!