Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

262. സാഹിത്യം എന്നതു എന്തു?

സാഹിത്യം തൃതീയയുടെ ഭേദം അത്രെ; ഇതിന്നു, 1. സാമീപ്യം, 2. പൎയ്യന്തം, 3, ഇടവാടു, 4. വേൎവ്വാടു, 5. തുല്യത, 6. പ്രകാരം ൟ ആറു പ്രയോഗങ്ങൾ പ്രധാനം.
1. ഉ-ം. (സാമീപ്യം.) വാനോടു മുട്ടും;
2. (ൎപയ്യന്തം.) മുടിയോടു അടിയിട മുഴുവൻ;
3. (ഇടവാടു.) നിന്നോടു പറഞ്ഞു;
4. (വേർവാടു.) അവനോടു നാടുപിടിച്ചടക്കി; ചാണക്യനു മൌൎയ്യനോടു അകല്ച;
5. (തുല്യത.) എന്നോടു ഒത്തോർ;
6. (പ്രകാരം.) നലമോടു ചൊന്നാർ.

താളിളക്കം
!Designed By Praveen Varma MK!