Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

261. തൃതീയയുടെ പ്രയോഗം എങ്ങിനെ?

തൃതീയക്കു, 1. കൎമ്മത്തിൽക്രിയയുടെ കൎത്താവു, 2. കഴിവു, 3. കാരണം, 4. കരണം, 5. വിഭാഗം 6. ഗമനത്തിന്റെ സ്ഥലം ഈ ആറു പ്രയോഗങ്ങൾ പ്രധാനം.
1. ഉ-ം. (കൎമ്മത്തിൽക്രിയയുടെ കൎത്താവു.) കേരളഭൂമി പരശുരാമനാൽ പടക്കപ്പെട്ടു;
2. (കഴിവു.) എന്നാൽ കഴിയാത്തതു;
3. (കാരണം.) അൎത്ഥത്താൽ വലിപ്പം;
4. (കരണം.) വാളാൽ വെട്ടി;
5. (വിഭാഗം.) പത്തുതലകളാൽ ഒന്നു.
6. (ഗമനത്തിന്റെ സ്ഥലം.) പിന്നാലെ ചെന്നു.

താളിളക്കം
!Designed By Praveen Varma MK!