Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

254. പൊരുത്തം എന്നതു എന്തു?

പൊരുത്തം എന്നതു, പുരുഷൻ ലിംഗം വചനം എന്നവയിൽ ഉള്ള ചേൎച്ച തന്നെ. അതു ഉണ്ടാകുന്നതാവിതു:
1. ആഖ്യയും ആഖ്യാതവും തമ്മിൽ.
ഉ-ം. അവൻ സുന്ദരൻ; അവൾ സുന്ദരി; ഇവിടെ അവൻ സുന്ദരൻ എന്നതിൽ അവൻ എന്ന ആഖ്യ പുല്ലിംഗം പ്രഥമപുരുഷൻ ഏകവചനവും, പിന്നെ ആഖ്യാതം ആകുന്ന സുന്ദരൻ എന്നതും പുല്ലിംഗം പ്രഥമപുരുഷൻ ഏകവചനവും ആകുന്നു; ഇങ്ങിനെ ഉള്ളതിനാൽ ഇവ തമ്മിൽ പൊരുത്തം എന്നു ചൊല്ലുന്നു. അവൾ സുന്ദരി മുതലായവ അങ്ങിനെ തന്നെ.
2. ഇതു കൂടാതെ, നാമത്തിന്നും അതിന്നു പകരം നില്ക്കുന്ന പ്രതിസംജ്ഞക്കും തമ്മിലുള്ള പൊരുത്തം മറ്റൊരു പ്രകാരം ആകുന്നു.
ഉ-ം. ഇതു എന്റെ കുതിര, ഇവിടെ കുതിര എന്നതു നപുംസകലിംഗം പ്രഥമപുരുഷൻ ഏകവചനവും അതിന്നു പകരം നില്ക്കുന്ന ഇതു എന്ന പ്രതിസംജ്ഞയും നപുംസകലിംഗം പ്രഥമപുരുഷൻ ഏകവചനവും ആകുന്നു.

താളിളക്കം
!Designed By Praveen Varma MK!