Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

248. കൎമ്മമൊ, ആഖ്യയൊ ആയി നില്ക്കുന്ന അധീനവാക്യങ്ങൾ എങ്ങിനെ?

കൎമ്മമൊ, ആഖ്യയൊ ആയി നില്ക്കുന്ന അധീനവാക്യങ്ങൾക്കു പിന്നിൽ എൻ (=പറ, വിചാരിക്കു്) ധാതുവിന്റെ അപൂൎണ്ണക്രിയയിൽ ഒന്നു വേണം; എൻ ധാതുകൎത്തൃപ്രയോഗത്തിൽ footnote{ 302, 303 ചോദ്യങ്ങളിൽ നോക്കുക.} നടന്നാൽ അവ അതിന്നു കൎമ്മങ്ങൾ തന്നെ; കൎമ്മണിപ്രയോഗത്തിൽ നടന്നാൽ ആഖ്യകളും തന്നെ; ഇവറ്റിന്നു സൂചിതവാക്യമെന്നു പറയുന്നു.
ഉ-ം. 1. അടിയത്തിന്നു തരികയും വേണം എന്നുണൎത്തിച്ചു;
2. വേണ്ടു എന്നതു കേട്ടു നൃപൻ.

താളിളക്കം
!Designed By Praveen Varma MK!