Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

244. നാലുവക ഉപവാക്യങ്ങൾ ഏവ?

i.) ക്രിയാനാമത്താലൊ, ക്രിയാപുരുഷനാമത്താലൊ ഉള്ള ഉപവാക്യങ്ങൾ.
ഉ-ം. (കല്മഷം ആകുന്നതു ധൎമ്മത്തെ) മറക്കയാൽ;
ii.) ക്രിയാന്യൂനങ്ങളാലോ, ശബ്ദന്യൂനങ്ങളാലോഉള്ള ഉപവാക്യങ്ങൾ.
ഉ-ം. ശല്യരുടെ ശരം ഏലാതെ (ആരുമേയില്ല.) കെട്ടിയിട്ട (നായിക്കു കുപ്പയെല്ലാം ചോറു).
iii.) സംഭാവനാനുവാദകങ്ങളാൽ ഉള്ള ഉപവാക്യങ്ങൾ.
ഉ-ം. (പൊല്ലാത ഫലം വരും) ഒല്ലാത കൎമ്മം ചെയ്താൽ; ഒരു ത്തൻ കൊടുത്തീടിലും ഭക്തിയില്ലായ്കിൽ (പിഴവരും).
iv.) ഭാവരൂപങ്ങളാൽ ഉള്ള ഉപവാക്യങ്ങൾ; ഇങ്ങിനെ നാലുവക തന്നെ.
ഉ-ം. എന്റെ പറ്റിൽ പൂൎണ്ണ തെളിവിരിക്കേ (അവന്നായ് വിധി കൊടുപ്പാൻ പാടുള്ളതല്ല.)

താളിളക്കം
!Designed By Praveen Varma MK!