Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

242. വാക്യങ്ങളൊ, ഉപവാക്യങ്ങളൊ, അല്ലാത്ത പലപദങ്ങൾ ഒന്നായി വിശേഷണങ്ങളായി വരുന്നതു എങ്ങിനെ?

ഒരു നാമത്തോടു അപൂൎണ്ണസംബന്ധക്രിയ ചേരുന്നതിനാൽ ഒരു വിശേഷണം ഉണ്ടാകുമാറുണ്ടു; ആ വിശേഷണം വാക്യവുമല്ല, ഉപവാക്യവുമല്ല വിശേഷണങ്ങളായിവരുന്ന ക്രിയകൾക്കു ഭിന്ന ആഖ്യകൾ ഉണ്ടായിരിക്കരുതു. ഭിന്ന ആഖ്യകൾ ഉണ്ടാകുന്ന പക്ഷം അവ ഉപവാക്യങ്ങളായിതീരും
ഉ-ം. വീരനാം മൌൎയ്യതനയൻ; ആ പട്ടണം നന്നായി പ്രകാശിച്ചു; ഇങ്ങിനെയുള്ളപുരം; എന്നായിൽ വീരനാം നന്നായി ഇങ്ങിനെയുള്ള എന്നവ വിശേഷണങ്ങളാകുന്നു.

താളിളക്കം
!Designed By Praveen Varma MK!