Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

228. മൂന്നാമതൊരു പദം വാക്യത്തിന്നു ചിലപ്പോൾ വേണ്ടുന്നതില്ലയൊ?

i.) ആഖ്യാതം സകൎമ്മകക്രിയയാകുന്ന പക്ഷം, ക്രിയയെ അനുഭവിക്കുന്നതു കാണിപ്പാനായി ഒരു പദം മൂന്നാമതു വേണ്ടതാകുന്നു.
ഉ-ം. സൌമിത്രി വീതിഹോത്രനെ ജ്വലിപ്പിച്ചിതു.
ii.) ആഖ്യാതം നാമമായാൽ സംബന്ധക്രിയ അതിനോടു ചേൎക്കാം; സംബന്ധക്രിയ, ‘ആക footnote{ ആക എന്നതിന്റെ നിഷേധം അല്ല എന്നതു തന്നെ. എന്നാൽ ആകാ എന്നും നടപ്പു.} എന്ന ക്രിയയുടെ അനുസരണനിഷേധത്തിൽ ഏതുമായിരിക്കും.
ഉ-ം. കേളൻ നല്ലവൻ ആകുന്നു.

താളിളക്കം
!Designed By Praveen Varma MK!