Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

221. സമാസിതനാമങ്ങളെ വിഭാഗിച്ചു വ്യാകരിക്കേണമൊ?

സമാസിതനാമങ്ങളെ വിഭാഗിച്ചു വ്യാകരിക്കേണ്ട; സമാസിതനാമത്തിൽ എത്ര പദങ്ങൾ ഇരുന്നാലും അവയെല്ലാം ഒന്നാക്കി എടുത്തു വ്യാകരിക്കേണ്ടതാകുന്നു.
ഉ-ം. സാമദാനാദി ശ്രീമന്നീതിശാസ്ത്രകൎത്താക്കൾ എന്നതിനെവിഭാഗിച്ചു വ്യാകരിക്കേണ്ട—എന്നാൽ മുഴുവനും കൂടെ ഒരു സമാസനാമമായെടുത്തു വ്യാകരിക്കേണ്ടതാകുന്നു.

താളിളക്കം
!Designed By Praveen Varma MK!