Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

217. ദേശ്യഭാവനാമങ്ങൾ സമാസിതങ്ങളിൽ ചേരുന്നതിൽ ഏതെങ്കിലും വിശേഷം ഉണ്ടൊ?

ദേശ്യഭാവനാമങ്ങൾ സമാസിതങ്ങളിൽ ചേരുന്നതിന്നു വിശേഷം ഉണ്ടു; മ, അ, അം, ക്കം, പു, പ്പു മുതലായ ഭാവനാമം ജനിപ്പിക്കുന്ന പ്രത്യയങ്ങൾ ലോപിച്ചു വെറും ധാതു മാത്രം ചേരും.
ഇപ്പറഞ്ഞപ്രകാരം നന്മ (=നൽമ) എന്നുള്ളതു സമാസത്തിൽ നൽ എന്നു നടക്കും.
ഉ-ം നൽകുളം, നൽചെറുക്കൻ,
വമ്പു എന്നതു വൻ എന്നു വരും.
ഉ-ം. വങ്കടൽ, വങ്കാടു, വന്മല ഇത്യാദി.

താളിളക്കം
!Designed By Praveen Varma MK!