Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

208. സംസ്കൃതനാമങ്ങളിൽനിന്നു ക്രിയകൾ ഉത്ഭവിക്കുന്നതു എങ്ങിനെ?

i.) അമന്തങ്ങളായ സംസ്കൃതനാമങ്ങളിൽനിന്നു പ്രത്യേകം ബഹുവിധത്തിലും ക്രിയകൾ ഉത്ഭവിക്കും.
ഉ-ം. താമസം, താമസിക്കു; ഭോഗിക്കു;
ആശ്രയിക്കു, ആശ്രിക്കു;
ii.) ഇകാരാന്തമുള്ള നാമങ്ങളിൽനിന്നു.
ഉ-ം വിധി, വിധിക്കു; സൃഷ്ടിക്കു ഇത്യാദി.
iii.) അനം എന്നന്തമുള്ള നാമങ്ങളിൽനിന്നു.
ഉ-ം. മോഷണം, മോഷണിക്കു. പലതിലും അനം ലോപിച്ചുപോകും.
ഉ-ം വൎദ്ധനം, വൎദ്ധിക്കു, അൎപ്പണം, അൎപ്പണിക്കു, അൎപ്പിക്കു.
iv.) താ എന്ന കൎത്തൃ നാമത്തിൽനിന്നു.
ഉ-ം. മോഷ്ടാ, മോഷ്ടിക്കു.

താളിളക്കം
!Designed By Praveen Varma MK!