Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

203. നാമങ്ങളിൽനിന്നു ജനിക്കുന്ന ക്രിയകൾ ഉണ്ടൊ?

നാമങ്ങളിൽനിന്നു ജനിക്കുന്ന ക്രിയകൾ അനേകം ഉണ്ടു; മിക്കതും ബലക്രിയകൾ തന്നെ.
i.) ഉകാരാന്തങ്ങളാൽ.
ഒന്നു, വമ്പു, കല്ലു എന്നവയിൽനിന്നു ഒന്നിക്കു, വമ്പിക്കു, കല്ലിക്കു എന്നവയുണ്ടായി.
ii.) അം അന്തങ്ങളാൽ.
തേവാരം, മധുരം, പാരം എന്നവയിൽനിന്നു തേവാരിക്കു, മധൃക്കു, പാരിക്കു എന്നവയുണ്ടായി.
iii.) അൻ അന്തങ്ങളാൽ.
മദ്യപൻ എന്നതിൽനിന്നു മദ്യപിക്കു എന്നതുണ്ടായി.
iv.) അ, ഇ, അന്തമുള്ള ഭാവനാമാന്തങ്ങളാൽ.
ഒരുമ, ഓൎമ്മ, മറ, നില, തടി, മൊഴി എന്നവയിൽ നിന്നു ഓൎമ്മിക്കു, മറ(യു), മറെക്കു, നിലെക്കു, തടിക്കു, മൊഴി(യു) എന്നവ ഉണ്ടായി.
v.) അൽ അന്തങ്ങളാൽ.
നിഴൽ, പൂതൽ’ എന്നവയിൽനിന്നു നിഴലിക്കു പൂതലിക്കു എന്നവയുണ്ടായി.
vi.) ഇർ അന്തങ്ങളാൽ.
എതിർ, കുളിർ എന്നവയിൽനിന്നു എതിൎക്കു; കുളിൎക്കു എന്നവയുണ്ടായി.

താളിളക്കം
!Designed By Praveen Varma MK!