Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

198. സംസ്കൃതതദ്ധിതപ്രത്യയങ്ങളിൽ മുഖ്യമായവ ഏവ?

i.) വൽ’, ‘മൽ;
ഗുണവാൻ, (പു.) ഗുണവതി (സ്ത്രീ), ഗുണവത്തു(ന,) ബുദ്ധിമാൻ, ബുദ്ധിമതി, ബുദ്ധിമത്തു.
ii.) ശാലി,
ധൈൎയ്യശാലി (=ധൈൎയ്യവാൻ) അറിവുശാലി.
iii.) കാരൻ, കാരി, കാരം.
ഉ-ം. പുരുഷകാരം, പുരുഷാരം, പൂജാരി, പണിക്കാരൻ, പണക്കാരൻ, കുതിരക്കാരൻ, വേലക്കാരൻ, പണക്കാരത്തി മുതലായവ.
iv.) ത്വം, ത, യം.
ഉ-ം. പ്രഭുത്വം, ചങ്ങാതിത്വം, (ചങ്ങായിത്തം) ആണത്വം, ക്രൂരത, മൂഢത, ശൂരത, മൌഢ്യം മുതലായ ഭാവനാമങ്ങൾ തദ്ധിതങ്ങൾ അത്രെ.

താളിളക്കം
!Designed By Praveen Varma MK!