Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

190. പണ്ടെത്തെ ക്രിയാനാമങ്ങൾക്കു ക, ക്ക, കൽ, ക്കൽ എന്ന രൂപങ്ങളല്ലാതെ വേറെ ഉണ്ടൊ?

പണ്ടെത്തെ ക്രിയാനാമങ്ങൾക്കു ക, ക്ക, കൽ, ക്കൽ എന്ന രൂപങ്ങളല്ലാതെ വേറെ ചിലതുണ്ടു; അവ താഴെ കാണിച്ചവ തന്നെ.

1. ധാതു സ്വരദീൎഘത്താൽ ഉണ്ടാക്കിയതു - തീൻ, ഊൺ, ചൂടു, പോർ, കേടു, വേറു, പാടു.
2. അ, അം, അൻ, അൽ, അർ, ഇർ, മ, ഇ എന്ന പ്രത്യയങ്ങളാൽ ഉണ്ടാക്കി യതു - നില, വക, അകലം, കള്ളം, തുപ്പൽ, അടുക്കൽ, ഓൎമ്മ, തോല്മ, പശിമ.
3. തൽ, ത, തം, തി, എ ന്ന പ്രത്യയങ്ങളാലുണ്ടാക്കിയ ഭൂതരൂപങ്ങൾ. - മീത്തൽ, പാച്ചൽ, ചീത്ത, ചേൎച്ച, നടത്തം, വെളിച്ചം, കൊയ്ത്തു, ഓത്തു, പാട്ടു, മാറ്റു, പൊറുതി, പകുതി.
4. വു, അവു, വി, പ്പു എന്ന പ്രത്യയങ്ങളാൽ ഉണ്ടാക്കിയ ഭാവരൂപങ്ങൾ. - അറിവു, ചാവു, നോവു, ഒപ്പു, പിറപ്പു, വേൾവി, കളവു, ചെലവു, പിറവി.

താളിളക്കം
!Designed By Praveen Varma MK!