Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

154. നിഷേധത്തിൽ ശബ്ദന്യൂനവും ഉണ്ടൊ?

(a) നിഷേധത്തിൽ ശബ്ദന്യൂനവും ഉണ്ടു; ഒന്നിന്റെ രൂപം ഒരു ഭേദവും കൂടാതെയുള്ള പൂൎണ്ണനിഷേധത്തിന്റെ രൂപം പോലെ നടക്കുന്നു.
ഉ-ം. കൊല്ലാക്കുല, നേടാപ്പൊൻ ഇത്യാദികളിൽ കൊല്ലാ,നേടാ എന്നുള്ളവ നിഷേധശബ്ദന്യൂനങ്ങൾ അത്രെ.
(b) ൟ ശബ്ദന്യൂനത്തിൽനിന്നു ജനിക്കുന്ന നപുംസകൈകവചനക്രിയാപുരുഷനാമം പൂൎണ്ണ ക്രിയയായും നടക്കും.
ഉ-ം. അതുവരാതു, മഴവിടാതു, അതുതട്ടാത്തു, (തട്ടാത്തതു).

താളിളക്കം
!Designed By Praveen Varma MK!