Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

150. അനുവാദകങ്ങൾ എങ്ങിനെ ഉണ്ടാകും?
ഒന്നാം സംഭാവനയോടു ഉം അവ്യയം ചേൎത്താൽ ഒന്നാം അനുവാദകവും, രണ്ടാം സംഭാവനയോടു ഉം അവ്യയം ചേൎത്താൽ രണ്ടാം അനുവാദകവും ഉണ്ടാകും.
i) ഉ-ം. (ഒന്നാം അനുവാദകം) ആയാലും, കൊടുത്താലും.
ii.) (രണ്ടാം അനുവാദകം) ആകിലും, ഈടുകിലും (=ഈടിലും), കൊടുക്കിലും, (= കൊടുക്കുവിലും, കൊടുക്കൂലും), ഇരിക്കിലും, (+ഇരിപ്പൂലും), ആയിനും (ആനും), ഏനിനും (ഏനും), എന്നും കേൾക്കുന്നു. footnote{ ഇൻ എന്ന പഴയ സപ്തമിപ്രത്യയം ഉണ്ടു. ഇതു എങ്ങിനെ=ഇങ്ങു+ഇൻ+എ=ഇങ്ങു+ഇൽ+എ എന്ന ഇങ്ങു ചൂണ്ടുപേരുടെ സപ്തമിയിലും കാണുന്നു.}

താളിളക്കം
!Designed By Praveen Varma MK!