Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

146. ഇങ്ങിനത്തെ ത്രികാലക്രിയാപുരുഷനാമത്തിന്റെ നപുംസകത്തിന്നു രൂപം ഒന്നു തന്നെയൊ?

ക്രിയാപുരുഷനാമത്തിന്റെ നപുംസകത്തിൽ അതു എന്നതും, ഇതു എന്നതും വരും. പാട്ടിൽ ഉതു footnote{ ൟ ഉതു എന്നതു പഴയ ഒരു ചൂണ്ടുപേർ തന്നെ.} എന്നതും നടക്കുന്നു.
ഉ-ം. അകലുന്നിതു, വന്നിതു, ആവിതു, അറിയുന്നിതു; തീൎന്നിതു, പോവുതു.
ഇവറ്റിൽ അനുഭവം ചിലപ്പോൾ ത്രികാലങ്ങളിലെ പൂൎണ്ണക്രിയയോടൊക്കും;
ഒന്നു എന്നതു ചേൎത്താൽ ശബ്ദന്യൂനത്താലുണ്ടായ നപുംസക ക്രിയാപുരുഷനാമത്തിന്നു കൊള്ളാം.
ഉ-ം. ഏ: വ: ഇടുന്നൊന്നു, ചെയ്തൊന്നു, ഇരിപ്പൊന്നു.ബ: വ: ഇരുന്നോ ചിലവ, ഇരിപ്പോ ചിലവ.

താളിളക്കം
!Designed By Praveen Varma MK!