Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

141. ശബ്ദന്യൂനം (പേരെച്ചം) എന്നുള്ളതു എന്തു?

പിന്തുടരുന്ന നാമത്താൽ അൎത്ഥം പൂൎണ്ണമായ്വരുന്ന അപൂൎണ്ണക്രിയ തന്നെ ശബ്ദന്യൂനം.
ഉ-ം. വരുന്ന ആൾ, പോയ കുട്ടി എന്നീരണ്ടു വാചകങ്ങളിൽ വരുന്ന, പോയ, എന്നവകളുടെ അൎത്ഥങ്ങൾ പിൻ തുടരുന്ന ആൾ, കുട്ടി എന്നവകളാൽ അത്രെ പൂൎണ്ണമായ്വരുന്നതു;
അതുകൊണ്ടു വരുന്ന, പോയ എന്നുള്ള ക്രിയകൾ ശബ്ദന്യൂനങ്ങൾ അത്രെ.

താളിളക്കം
!Designed By Praveen Varma MK!