Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

114. ഇകാരത്താലുള്ള ഭൂതകാലം ഏതു ക്രിയകളിൽ വരും?

i.) പ്രകൃതി വ്യഞ്ജനദ്വിത്വമായാൽ അതിൽപിന്നെ ഇകാരം ചേൎത്താൽ മതി.
ഉ-ം. തങ്ങു് എന്നുള്ള പ്രകൃതിയിൽ നിന്നു തങ്ങി എന്ന ഭൂതകാലം ഉണ്ടാകും. ഇപ്രകാരം തന്നെ (മണ്ടു്) മണ്ടി, (ചിന്തു്) ചിന്തി, (തുപ്പു്) തുപ്പി).
ii.) ദീൎഘസ്വരത്തിലും, രണ്ടു ഹ്രസ്വങ്ങളിലും പിന്നെ ഇ ചേൎത്താൽ മതി.
ഉ-ം. (കൂടു്) കൂടി, (മാറു) മാറി, (കരുതു്) കരുതി, (മരുവു്) മരുവി.
iii.) കു, ങ്ങു എന്നന്തമുള്ള അകൎമ്മങ്ങളിലും അവറ്റിൽനിന്നു ജനിക്കുന്ന ക്കു എന്നന്തമുള്ള സകൎമ്മങ്ങളിലും ഇകാരം വേണ്ടതു.
ഉ-ം.

താളിളക്കം
!Designed By Praveen Varma MK!