Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

102. ശേഷം സംഖ്യകളുടെ രൂപം എങ്ങിനെ?

രണ്ടു്, (ഇരു്, ഈർ);
മൂന്നു് (മു, മുൻ, മൂൻ, മൂ);
നാലു്, (നാൽ);
അഞ്ചു് (ഐ, ഐം, അം);
ആറു്, ആർ;
ഏഴു്,
എട്ടു് (എൺ);
ഒമ്പതു്, (തൊൺ, തൊൾ);
പത്തു്, (പതി=പങ്ക്തി, പന്തി,);
നൂറു്, ആയിരം മുതലായവ തന്നെ; അതിൽനിന്നുത്ഭവിച്ച സംഖ്യകൾ പലതും ഉണ്ടു.
പത്തു, ആയിരം (=സഹസ്രം) സംസ്കൃതത്തിൽ നിന്നു ജനിച്ചതു; ലക്ഷം കോടി ഇത്യാദി ശുദ്ധ സംസ്കൃതസംഖ്യാനാമങ്ങളും ഉണ്ടു. footnote{ ഒന്നു, രണ്ടു, മുതലായവ, സംഖ്യകളായി നടക്കുന്ന നാമധാതുക്കൾ തന്നെ; മറ്റൊരു നാമത്തോടു ചേൎന്നതാകുമ്പൊൾ സംഖ്യയും നാമവും കൂടി ഓരെ സമാസനാമം എന്നെടുത്തു വ്യാകരിക്കേണം; പിന്നെ, ഒന്നാം രണ്ടാം മുതലായവറ്റിൽ, ആം(=ആകും) എന്നതു ക്രിയാപദം തന്നെ.}

താളിളക്കം
!Designed By Praveen Varma MK!