Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

101. സമാസത്തിൽ ഇതിന്റെ രൂപം എങ്ങിനെ വരും?

സമാസത്തിൽ ഇതിന്റെ രൂപം ഒരു്, ഒർ, എന്നു കാണും.
ഉ-ം. ഒരു പശു, ഓർ ഇടം.
(വ്യഞ്ജനമൊ ദീൎഘസ്വരമൊ പരമായാൽ, ഒരു എന്നതും ഹ്രസ്വസ്വരം പരമായാൽ, ഓർ എന്നതും വേണം.)
ഇതിൽ നിന്നു ജനിച്ച ഒരുവൻ, ഒരുവൾ, ഒരുത്തി, ഓരോരുത്തൻ ഇത്യാദി പ്രതിസംഖ്യകളായിട്ടു നടക്കും.

താളിളക്കം
!Designed By Praveen Varma MK!