Contacts

A GRAMMAR OF THE MALAYALIM LANGUAGE

JOSEPH PEET

104 INDEFINITE MOOD.

219. Examples of the use of words of this description,
ഇവൻ പൊകുന്നെടത്തൊളം അവന്ന പൊകുവാൻ കഴിയും.
That person can go as far as this one goes.
ഞാൻ തന്നെ അവിടെ ചെന്നാൽ ആ കാൎയ്യം സാധിക്കാം.
If I myself go there, I can accomplish that business.
പണം ഉണ്ടായിരുന്നാൽ നിനക്കെ ചെന്ന വല്ലതും മെടിക്കാമെല്ലൊ.
If you have money you can go and purchase any thing.
എന്റെ കുഡുംബം ഞാൻ രക്ഷിപ്പാനുള്ളതാകുന്നു.
I ought to succour my family.
നാം എല്ലായ്പൊഴും ദൈവത്തെ സെവിക്കെണ്ടുന്നതാകുന്നു
We should serve God at all times.
അവൻ അപ്രകാരം ചെയ്യെണ്ടതാകുന്നു. He should do so.
താൻ ചെയ്യെണ്ടുന്ന കാൎയ്യം ഇത തന്നെ ആകുന്നു.
This is the thing you ought to do.
നീ പഠിത്വമുള്ളവനായിരുന്നു എങ്കിൽ നിനക്ക ആ വെലതന്നെനെ.
If you had been learned he would have35 given you that employ.
നിനക്ക മനസ്സുണ്ടായിരുന്നാൽ അവിടെ ചെന്ന അവനെ കണ്ട അത മെടിച്ചെനെ.
If you had been so disposed you could have gone thither, have seen him, and have purchased that.
താൻ അവിടെ ചെന്ന അവനൊട ചൊദിച്ചാൽ അവൻ അത തരും.
If you go there and ask him, he will give it.
ദുഷന്മാൎക്ക ഗുണം ചെയ്താലും അവൎക്ക നന്ദി തൊന്നുകയില്ല.
Although you do good to wicked men they will not be grateful.
35 In reference to past time, determination of purpose connected with a hypothetical case, as even though the king had forbidden I would have gone, cannot be expressed in Malayalim by the indefinite mood: in such cases the indicative past time, connected with a variety of expressions is used thus,
ൟ കാൎയ്യത്തിന്ന എതൊരു വിരൊധം ഉണ്ട എങ്കിലും ഇല്ല എങ്കിലും ഞാൻ അത അവന്ന കൊടുത്തു.
lit: Whether there is any opposition to this thing or not, I gave it him.

താളിളക്കം
!Designed By Praveen Varma MK!