Contacts

കെരള ഭാഷാവ്യാകരണം

പാച്ചുമൂത്തത്

096. ഗുണദൊഷവൈപരീത്യം

ഗുണത്തിന്റെ ഫലം ദൊഷമാക്കിയും ദൊഷത്തിന്റെഫലം ഗുണമാക്കിയും പറയുക എന്നൎത്ഥം—
ഉ— തത്തയുടെ വാക്കിന്റെ ഫലം കൂട്ടിലിട്ടകെടുകയാകുന്നു ഇവിടെജനങ്ങളെ സന്തൊഷിപ്പിക്കയും യഥെഷ്ടം പാല്‌പഴം മുതലായനല്ല ഭക്ഷണവുംശത്രുജന്തുക്കളിൽ നിന്ന രക്ഷണവും മുഖ്യഫലമായിരിക്കുനൊൾ നിസ്സാരമായ ബന്ധനദൊഷത്തെ ഫലമാക്കിപറഞ്ഞു— ഇതിന്മണ്ണം സ്വൎണ്ണത്തിന്റെ സ്ഥിരസ്ഥിതിയും വൎണ്ണഗുണവും കൂടെകൂടെ കാച്ചു കൊള്ളുന്നതിനും അടികൊള്ളുന്നതിനും കാരണമാകുന്നു— അതരണ്ടും ഫലമെന്നൎത്ഥം വൈദ്യശാസ്ത്രം നറച്ചുണ്ണാൻ സമ്മതിക്കുന്നില്ലാ— ഇത്യാദികളിൽ മുഖഖ്യഗുണങ്ങളെപറയാതെ ദൊഷത്തെപറയുന്നു വൈദ്യശാസ്ത്രത്തിന്റെഫലം അപൂൎണ്ണാശനമെന്ന താല്പൎയ്യം— ആഭാഗവതരുടെപാട്ട ഇന്നലെ ഉറക്കീല്ലാ ഉറക്കംവരാതിരിക്കാൻ തക്കവണ്ണമുള്ള ഗാന ഗുണത്തെ നെരംപൊക്കായി നിദ്രാഭംഗകരമെന്നപറഞ്ഞു കാൎയ്യസ്ഥതയുടെ ഫലം കഷ്ടപ്പാടുതന്നെ ഇത്യാദി— ദൊഷത്തിന്നഗുണകല്പനം— ൟഗ്രഹസ്ഥൻപച്ച വെള്ളത്തിനുക്രടി
ചിലവുവരാതിരിക്കാനും— ജനങ്ങൾ ആവലാതിപ്പെടാതിരിക്കാനും മാത്രംവാങ്മാധുൎയ്യം ഉള്ള ആളാകകൊണ്ട സമ്പത്തവൎദ്ധിച്ചിട്ട പലപ്പഴും നല്ലകച്ചെരിയിൽ വലിയ ഉദ്യൊഗസ്ഥമാരുടെ സഹവാസത്തൊടും മുമ്പിലുംപിമ്പിലും ശിപായി മാരൊടുംകൂടി നടക്കുന്നു— ഇവിടെദുൎവാക്ക്യ ദൊഷത്താൽ പത്രാദികൾകൂടെ വെറിട്ടപൊയി ഭക്ഷണവ്യയം കൂടാതെ സമ്പത്തവൎദ്ധിപ്പിച്ച ദൊഷത്തെയും പൊലീസ്സുനിമിത്തം വരുന്ന തടവുമുതലായ ദൊഷത്തെയും കച്ചെരിയിലും ഉദ്യൊഗസ്ഥന്മാരിലുംപരിചയഗുണമെന്ന കല്പിക്കുന്ന ഇവിടെ നിന്ദാസ്തുതിയും ഒണ്ട— ഇതിന്മണ്ണം പലതിലും അന്ന്യാലംകാരങ്ങളും വരും— ഒരുഗുണംകൊണ്ട അന്ന്യഗുണവും ഒരുദൊഷംകൊണ്ട അന്ന്യദൊഷവും തൊന്നിക്കുന്നടത്ത ൟപക്ഷത്തിൽ അപ്രകൃതൊക്തിയാകും എന്നാൽഗുണദൊഷ വൈപരത്യത്തിന്റെ ഉദാഹരണം— നിന്ദാസ്തുതിതന്നെ എന്നുവരുന്നതല്ലാ എന്തന്നാൽ നിന്ദാസ്തുതിയിൽ ഒരുനിന്ദാവൃത്താന്തം കൊണ്ടവെറെ സ്തുതി വൃത്താന്തം തൊന്നുന്നു ഇവിടെ ഒരുഗുണത്തിനെയും ദൊഷത്തിനെയുംതന്നെ ദൊഷമാക്കിയും ഗുണമാക്കിയുംവൎണ്ണിക്കുന്നു— വെറെഅല്ല— എന്നുഭെദംവരുന്നു ഒരുനിന്ദകൊണ്ട അന്യനിന്ദയൊ ഒരുസ്തുതി കൊണ്ട അന്യസ്തുതിയൊ തൊന്നുന്നടത്തഅപ്രകൃതൊക്തിയാകും—

താളിളക്കം
!Designed By Praveen Varma MK!